ന്യൂഡല്‍ഹി: ടെന്നീസ് കോര്‍ട്ടിലെ സൗന്ദര്യറാണി ആരെന്നു ചോദിച്ചാല്‍ അത് റഷ്യന്‍ താരം മരിയ ഷറപ്പോവയാണ്. അഴകും കളിമികവും കൊണ്ട് ടെന്നീസ് കോര്‍ട്ടിനെയും ആരാധകരുടെ മനസ്സിനെയും കീഴടക്കിയാണ് ഷറപ്പോവ യാത്ര തുടരുന്നത്. ഉത്തേജക വിവാദത്തെത്തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും ഇടവേളയെടുത്ത ശേഷം തിരികെ വന്ന താരം താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതും. വിവാദങ്ങളൊന്നും ഷറപ്പോവയുടെ ആരാധകരെ അവരോടുള്ള സ്നേഹത്തിനും, ആരാധനയ്ക്കും ഒരു കോട്ടവും തട്ടിയിട്ടില്ലെന്നതിന്റെ ഒരു സംഭവമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ഷറപ്പോവയോടുള്ള സ്നേഹം കൂടിയ ഒരു ആരാധകന് പരസ്യമായി വിവാഹാഭ്യര്‍ഥന നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇസ്താംബൂളില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു ഷറപ്പോവയെപ്പോലും അമ്പരപ്പിച്ച ചോദ്യം ആരാധകര്‍ ഉയര്‍ത്തിയത്. ഷറപ്പോവ സെര്‍വ് ചെയ്യാനായി നില്‍ക്കുമ്പോഴായിരുന്നു ആരാധകന്റെ ചോദ്യം. മരിയ നീ എന്നെ വിവാഹം ചെയ്യാമോ.? ഇതുകേട്ട് ഗാലറിയില്‍ ചിരി ഉയര്‍ന്നു. ചിലപ്പോള്‍ താങ്കളെ വിവാഹം ചെയ്യുമായിരിക്കും..എന്നുത്തരം നല്കി ഷറപ്പോവ കളി തുടര്‍ന്നു. ഷറപ്പോവയുടെ മറുപടി ഗാലറിയെ ഒരു നിമിഷത്തേക്ക് നിശ്ശബ്ദമാക്കുകയും ചെയ്തു. പിന്നാലെ ഇതു കൈയടിയോടെയാണ് ഗാലറി സ്വീകരിക്കുന്നത്. സിനാന് എര്‍ദേം ഹാളിലായിരുന്നു മത്സരം നടന്നത്. മത്സരത്തില്‍ എതിരാളിയെ ഷറപ്പോവ 7-6,6-0 എന്ന സ്കോറിന് തോല്‍പ്പിക്കുകയും ചെയ്തു.
Maria Sharapova’s response to a marriage proposal in Istanbul over the weekend #tennis pic.twitter.com/9CFZ4qDCvA
— 𝙰𝚌𝚝𝚞𝚊𝚕 𝙷𝚞𝚖𝚊𝚗™ (@lynnlovestennis) November 28, 2017