ബോളിവുഡില്‍ ഏറെ ആരാധകരുള്ള യുവനടിമാരില്‍ ഒരാളാണ് നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും പുത്രി ജാന്‍വി കപൂര്‍.
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിനു സാധിച്ചു.
2018 മുതല്‍ സിനിമ ലോകത്ത് സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഇന്‍സ്റ്റഗ്രാമില്‍ മാത്രം 10 മില്യണില്‍ അധികം ആരാധകരുണ്ട്.
താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകാന്‍ കാരണം ആരാധകരാണ്.
താരത്തെ കാണാന്‍ വേണ്ടി ജയ്പൂരില്‍ നിന്നും 1100 കിലോമീറ്റര്‍ താണ്ടിയാണ് ഒരു ആരാധകന്‍ മുംബൈയിലെത്തിയത്.
തന്റെ പ്രിയപ്പെട്ട താരത്തെ കാണാനും താന്‍ വരച്ച ചിത്രം ജാന്‍വിയ്ക്ക് സമ്മാനമായി നല്‍കാനുമായിരുന്നു ആ യാത്ര. എന്നാല്‍ വൈറലായത് ഇതൊന്നുമല്ല.
നടിയുടെ പ്രതികരണം ആണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം ഓഫീസില്‍ നിന്നും പുറത്തുവന്നു കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം.
ആരാധകന്‍ ഒരുപാട് ബഹളം വെച്ചെങ്കിലും ആദ്യം താരം കാണാന്‍ കൂട്ടാക്കിയില്ല പക്ഷെ ജയ്പൂരില്‍ നിന്നും നടന്നു വന്നിരിക്കുകയാണ് എന്ന സത്യം പറഞ്ഞപ്പോള്‍ ആരാധകനെ കാണാന്‍ നടി സമ്മതിക്കുകയായിരുന്നു.
എന്നിട്ടും വലിയ താല്പര്യമൊന്നും നടി പ്രകടിപ്പിചില്ല. ആരാധകന്റെ വാക്കുകള്‍ ഒന്നും താരം ശ്രദ്ധിച്ചതുമില്ല. അവസാനം ആരാധകന്‍ നല്‍കിയ ഗിഫ്റ്റ് വാങ്ങി കാറിലേക്കിടുകയാണ് ജാന്‍വി കപൂര്‍ ചെയ്തത്.
ഗിഫ്റ്റ് പൊളിച്ച് ഗിഫ്റ്റ് പേപ്പര്‍ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. അന്ധമായ ആരാധന വെറുതെയാണെന്ന് ആ ആരാധകന് മനസ്സിലായിക്കാണും.
ഭ്രാന്തന്മാരെ പോലെ നടക്കുന്ന ആരാധകര്‍ക്ക് ഇങ്ങനെ തന്നെ കിട്ടണം എന്നാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്ന അഭിപ്രായം.