രശ്മികയെ കാണാന്‍ യുവാവ് താണ്ടിയത് 900 കിലോമീറ്റര്‍ ! ഗൂഗിളില്‍ നിന്നു തപ്പിയെടുത്ത അഡ്രസ് പിന്തുടര്‍ന്ന യുവാവിന് ഒടുവില്‍ സംഭവിച്ചത്…

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് രശ്മിക മന്ദണ്ണ. ആരാധന മൂത്ത് രശ്മികയെ കാണാനായി ഒരു ആരാധകന്‍ കാണിച്ച സാഹസിക പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

നടിയെ കാണാനായി തെലങ്കാന സ്വദേശിയായ ആകാശ് ത്രിപാഠി എന്ന ആരാധകന്‍ 900 കിലോമീറ്റര്‍ സഞ്ചരിച്ച് നടിയുടെ നാടായ കൊടകില്‍ എത്തുകയായിരുന്നു.

ഗൂഗിളില്‍ നിന്നും അഡ്രസ് തപ്പി പിടിച്ച് ട്രെയിനിലും ഓട്ടോയിലും സഞ്ചരിച്ച് ആണ് ആരാധകന്‍ രശ്മികയുടെ വീട്ടില്‍ എത്തിയത്.

കൊടകിലെത്തി രശ്മികയുടെ വീട് അന്വേഷിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ യുവാവിന്റെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസിനോട് യുവാവ് ഉള്ള കാര്യം തുറന്ന് പറഞ്ഞു. തന്റെ പ്രിയ നടിയെ കാണാനായി തെലുങ്കാനയില്‍ നിന്നും വന്നതാണ് താന്‍ എന്ന് യുവാവ് വ്യക്തമാക്കി.

ഇതോടെ യുവാവിനെ ഉപദേശിച്ച് തിരികെ അയക്കാനായി പോലീസ് ശ്രമം. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് രശ്മിക വിവരം അറിയുന്നത്. ഇന്നലെ നടി പങ്കുവെച്ച ട്വീറ്റില്‍ ആരാധകനെ കുറിച്ച് പറഞ്ഞു.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും ആരാധകനെ കാണാന്‍ സാധിക്കാത്തതില്‍ തനിക്ക് ദുഖമുണ്ടെന്നുമാണ് നടി ട്വീറ്റ് ചെയ്തു.

എന്നെങ്കിലും കാണാമെന്ന ഉറപ്പും നടി നല്‍കിയിട്ടുണ്ട്. തന്നോടുള്ള ഇഷ്ടം കാരണം ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും നടി ഉപദേശിച്ചു.

യുവാവ് തെലങ്കാനയില്‍ നിന്ന് മൈസൂര്‍ വരെ ട്രെയിനില്‍ എത്തി. അവിടെ നിന്നും ഓട്ടോറിക്ഷയിലാണ് കൊടകിലെ മുഗ്ഗളയില്‍ എത്തിയത്.

നടിയുടെ വീട് അഡ്രസ് കൃത്യമായി അറിയാത്തതിനാല്‍ പ്രദേശവാസികളോട് വഴി ചോദിച്ച് യാത്ര തുടര്‍രുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ സംശയം തോന്നി പോലീസിനെ വിളിച്ചത്. എന്തായാലും ഈ ആരാധകന്റെ പ്രവൃത്തി അല്‍പം കടന്നുപോയെന്നാണ് ഏവരും പറയുന്നത്.

Related posts

Leave a Comment