ഫാനി ചുഴലിക്കാറ്റ്;  മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോയവർ ഇന്നു തന്നെ തിരിച്ചെത്തണം; ​മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​തയിൽ കാറ്റ് വീശാൻ സാധ്യത​

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്ത് രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ഏ​പ്രി​ൽ 29ഓ​ടെ ഫാ​നി എ​ന്ന അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പ​പ്പെ​ട്ട് ഏ​പ്രി​ൽ 30ന് ​ത​മി​ഴ്നാ​ട്, ആ​ന്ധ്ര തീ​ര​ത്തെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഏ​പ്രി​ൽ 29, 30 ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചു.

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ്ര​ഭാ​വ​ത്തെ​ത്തു​ട​ർ​ന്ന് കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ ഇ​ന്നു ത​ന്നെ തി​രി​ച്ചെ​ത്ത​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നാ​ളെ രാ​വി​ലെ മു​ത​ൽ മ​ണി​ക്കൂ​റി​ൽ 30-40 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലും ചി​ല​പ്പോ​ൾ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും കാ​റ്റു വീ​ശാം. ഏ​പ്രി​ൽ 29 ന് ​മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തി​ന്‍റെ കി​ഴ​ക്കും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ മ​ധ്യ ഭാ​ഗ​ത്തും തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും കേ​ര​ള​തീ​ര​ത്തും ഈ ​കാ​ല​യ​ള​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത്.

ഏ​പ്രി​ൽ 29ന് ​എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശ്ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട് (ശ​ക്ത​മാ​യ മ​ഴ) എ​ന്നി ജി​ല്ല​ക​ളി​ലും ഏ​പ്രി​ൽ 30ന് ​കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശ്ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് (ശ​ക്ത​മാ​യ മ​ഴ) എ​ന്നി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. :

Related posts