ഓഖിക്ക് ശേഷം ഫാനി! മ​ത്സ്യ​ത്തൊഴിലാളികൾ കർശനമായി തിരിച്ചെത്തണം; ആരാധനാലയങ്ങൾ, പൊ​തു സം​വി​ധാ​ന​ങ്ങ​ൾ എന്നിവ വഴി മുന്നറിയിപ്പ് വിളിച്ചു പറയാൻ നിർദേശം

തിരുവനന്തപുരം: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് പു​തു​ക്കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നാളെ മു​ത​ൽ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്‍റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും അ​തി​നോ​ട് ചേ​ർ​ന്നു​ള്ള തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ത​മി​ഴ്നാ​ട് തീ​ര​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​ത് എ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്നു.

ഈ ​മേ​ഖ​ല​ക​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മോ അ​തി പ്ര​ക്ഷു​ബ്ധ​മോ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ഴക്കട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ നാളെ അ​തി​രാ​വി​ലെ 12 മ​ണി​യോ​ടെ ത​ന്നെ ഏ​റ്റ​വും അ​ടു​ത്തു​ള്ള തീ​ര​ത്തു എ​ത്ത​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശി​ച്ചു.

മ​ത്സ്യ​തൊ​ഴി​ലാ​ളി മേ​ഖ​ല​ക​ളി​ലെ പ​ള്ളി​ക​ൾ, ക്ഷേ​ത്ര​ങ്ങ​ൾ, മു​സ്ലിം പ​ള്ളി​ക​ൾ, മ​റ്റ് പൊ​തു സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് മു​ന്ന​റി​യി​പ്പ് വി​ളി​ച്ചു പ​റ​യാ​നും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​വ​രം കൈ​മാ​റാ​നും മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഇ​നി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ആ​രും പോ​കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നും മു​ഴ​വ​ൻ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും പ്ര​സ്ഥാ​ന​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​ഭ്യ​ർ​ത്ഥി​ച്ചിട്ടുണ്ട്.

ശ്രീ​ല​ങ്ക​യു​ടെ തെ​ക്കു​കി​ഴ​ക്ക് ഇ​ന്ന് രൂ​പം കൊ​ള്ളു​ന്ന ന്യൂ​ന​മ​ർ​ദം ത​മി​ഴ്‌​നാ​ട് തീ​ര​ത്ത് ചു​ഴ​ലി​ക്കാ​റ്റാ​യി എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​വു​ക​യാ​ണെ​ങ്കി​ൽ ഫാ​നി എ​ന്നാ​ണ് വി​ളി​ക്കു​ക. ബം​ഗ്ലാ​ദേ​ശാ​ണ് ഈ ​പേ​രി​ട്ട​ത്. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ന് ആ ​പേ​രു ന​ൽ​കി​യ​തും ബം​ഗ്ലാ​ദേ​ശാ​ണ്. ഇ​ന്നു രാ​ത്രി 11.30 വ​രെ 2.2 മീ​റ്റ​ർ ഉ​യ​ര​മു​ള്ള തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാം. കേ​ര​ള​ത്തി​ൽ 29, 30, മേ​യ് ഒ​ന്ന് തീ​യ​തി​ക​ളി​ൽ വ്യാ​പ​ക​മാ​യ മ​ഴ​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

Related posts