ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കളായ ജാന്‍വിയും ഖുശിയും മിക്കവാറും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്.
ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായ ജാന്‍വിയുടെയും ഖുശിയുടെയും ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളല്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ടിക്ടോക് വീഡിയോയില്‍ #whoisthemostlikely എന്ന ട്രെന്‍ഡിംഗ് ചലഞ്ചിന് ഉത്തരമേകുകയായിരുന്നു ജാന്‍വിയും ഖുശി കപൂറും.
നിങ്ങളില്‍ ആരാണ് ആദ്യം വിവാഹം കഴിക്കാന്‍ സാധ്യത എന്ന ചോദ്യത്തിന് രണ്ടുപേരും നല്‍കിയ ഉത്തരം ഖുശി എന്നായിരുന്നു.
ആര്‍ക്കാണ് ആദ്യം കുഞ്ഞുങ്ങള്‍ ഉണ്ടാവുക എന്ന ചോദ്യത്തിനും രണ്ടുപേര്‍ക്കും ഒരേ ഉത്തരമായിരുന്നു ഖുശി.
കൂട്ടത്തില്‍ ആര്‍ക്കാണ് മികച്ച ഫാഷന്‍ സെന്‍സ് എന്ന ചോദ്യത്തിനും ഖുശിയുടെ പേരായിരുന്നു ഉയര്‍ന്നുവന്നത്.
എന്നാല്‍ നിങ്ങളില്‍ ആരാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ആളെന്ന ചോദ്യത്തിന് രണ്ടുപേരും ജാന്‍വി എന്നാണ് ഉത്തരമേകിയത്.
@khushi05k Let’s pray for my sister, hopefully she learns how to put her finger down ##putafingerdown ##challenge
♬ original sound – reann.wilson
കൂളര്‍ സിസ്റ്റര്‍ എന്നാണ് ഖുശിയെ ജാന്‍വി വിശേഷിപ്പിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഉപരിപഠനം നടത്തുകയാണ് ഖുശി.
ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയാണ് ഖുശിയുടെ പഠനം. സിനിമാ കുടുംബത്തില്‍ പിറന്നിട്ട് സിനിമ പഠിക്കാതിരിക്കുന്നതെങ്ങനെ.
ചേച്ചിയ്ക്കു പിന്നാലെ ഖുശിയെയും സിനിമയില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
2018ല്‍ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ഗുന്‍ജന്‍ സക്‌സേനയുടെ ബയോപിക്, കരണ്‍ ജോഹര്‍ ചിത്രം ‘തക്ത്’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ജാന്‍വി ചിത്രങ്ങള്‍.
‘റൂഹി- അഫ്‌സ’ യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ജാന്‍വിയുടെ കരിയറിലെ വലിയൊരു ചലഞ്ച് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വേഷമാണ് ‘റൂഫി- അഫ്‌സ’യിലേത്.
ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ജാന്‍വി എത്തുന്നത്. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീദേവിയും ‘ചല്‍ബാസ്’ എന്ന ചിത്രത്തില്‍ ഡബിള്‍ റോളിലെത്തിയിരുന്നു.
എന്തായാലും കപൂര്‍ സഹോദരിമാരുടെ ഉത്തരങ്ങള്‍ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍.
@khushi05k ♬ original sound – ryleywilliams