കോഴിക്കോട്: മലയാളസിനിമയില്‍ ബിഗ് ബജറ്റ് സിനിമകളെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമംനടക്കുന്നതായി നിര്‍മാതാക്കളു ടെ ആക്ഷേപം. സൂപ്പര്‍താര ഫാന്‍സുകാരാണ് ഇതിനു പിന്നിലെന്ന രീതിയിലാണ് പ്രചാരണംനടക്കുന്നത്.
മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് നിര്‍മാതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉടൻ റിലീസാകുന്ന ബിഗ്ബജറ്റ്ചിത്രത്തിനെതിരേയുള്പ്പെടെ മോശം പ്രചാരണം നടക്കാനുള്ള സാധ്യത പോലീസിന് മനസിലായത്. പ്രത്യേക സിനിമകളെ തെരഞ്ഞുപിടിച്ച് തകര്‍ക്കുന്ന ശ്രമം എതുവിധേനയുംഅവസാനിപ്പിക്കണമെന്നാണ് സിനിമാസംഘടനകൾ ആവശ്യപ്പെടുന്നത്.
മാമാങ്കത്തെ തകർക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചാരണംനടത്തിയ യുവാവിനെ പോലീസ്തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ ഫോണ്‍നമ്പറും ലഭിച്ചിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ച്നടത്തിയ അന്വേഷണത്തിലാണ് ഫാന്സുകാരുടെപേരില് സിനിമക്കാര്ക്കിടയില്തന്നെ നടക്കുന്ന ഗൂഢാലോചനകളുടെ തെളിവുകള്‍ ലഭിച്ചത്.
വിദേശങ്ങളില്‍ ഉള്‍പ്പെടെ ഒരേസമയം നിരവധി തിയറ്ററുകളില്‍ റിലീസ്ചെയ്യുന്ന സിനിമകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് നിര്‍മാതാക്കൾ പറഞ്ഞു.