ഒക്ടോബര്‍ എട്ടിന് തോപ്പില്‍ ജോപ്പനും പുലിമുരുകനും തീയറ്ററുകളിലെത്തും. രണ്ടു സൂപ്പര്‍ താരങ്ങളുടെയും ഫാന്‍സുകാര്‍ ചിത്രങ്ങളെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. പതിവില്‍നിന്നു വ്യത്യസ്തമായി സൗഹാര്ദപരമായിട്ടായിരുന്നു ഇരു ഫാന്‍സുകാരുടെയും പെരുമാറ്റം. അതിനിടെയാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞത്. മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് നൗഷാദ് മുഹമ്മദ് ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതാണ് എല്ലാത്തിന്റെയും തുടക്കം.
മോഹന്‍ലാലിനെയും പുലിമുരുകനെയും അപമാനിക്കുന്ന തരത്തിലുള്ള ഒരു പോസ്റ്റ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ പോസ്റ്റിന് നൗഷാദ് മുഹമ്മദിന്റെ പേജ് ലൈക്ക് ചെയ്തു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ലാല്‍ ഫാന്‍സ് ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. താനല്ല സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നവര്‍ അബദ്ധത്തില്‍ ആ പോസ്റ്റിന് ലൈക് ചെയ്യുകയായിരുന്നുവെന്നാണ് നൗഷാദിന്റെ വാദം. തെറ്റു പറ്റിയെന്ന് മനസിലായപ്പോള്‍ ഉടന്‍ തന്നെ അത് പിന്‍വലിച്ചെന്നും നൗഷാദ് പറയുന്നു.
എന്നാല്‍ നൗഷാദിന്റെ ക്ഷമാപണം അത്രയൊന്നും ഏറ്റിട്ടില്ലെന്നാണ് പിന്നാലെ വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളാണെന്നിരിക്കേ സോഷ്യല്‍മീഡിയയില്‍ പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. നൗഷാദിന് മറുപടിയായി ഫേസ്ബുക്കില്‍ പരക്കുന്ന മറുപടികളിലൊന്ന് ഇപ്രകാരമാണ്.
നൗഷാദ് മുഹമ്മദ് തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് അറിയാന്‍, ലാലേട്ടന്റെ ഹേറ്റേഴ്സ് പേജ് ലൈക് ചെയ്തു അതില്‍ വരുന്ന പുലിമുരുകനെ വെല്ലു വിളിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ ലൈക് ചെയ്യുന്നു ഷെയര്‍ ചെയ്യുന്നു. അതൊക്കെ തന്റെ ഇഷ്ടം, വ്യക്ക്തിപരമായ കാര്യം. പക്ഷേ മലയാള സിനിമയിലെ രണ്ടു നക്ഷത്രങ്ങള്‍ ആണ് മമ്മൂക്കയും ലാലേട്ടനും. ഫാന്‍സ് തമ്മില്‍ പല പ്രശ്നങ്ങളും ഉണ്ടാകും. പക്ഷെ രണ്ടാളുടെയും നല്ല സിനിമകളെ നന്നായി തന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ് രണ്ടു കൂട്ടരുടെയും ഫാന്‍സ്. അതിനുള്ള ഉദാഹരണം ആണ് പത്തേമാരിയും വര്‍ഷവും എല്ലാം.
ഒരു വലിയ ഇടവേളക്കു ശേഷം മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങള്‍ ഒന്നിച്ചു ഒരു ദിവസം റിലീസ് ചെയ്യുമ്പോ നിര്‍മ്മാതാവെന്ന നിലയില്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടാകും. പക്ഷെ അതിനു ലാലേട്ടന്റെ ഹേറ്റേഴ്സ് പേജ് ലിപ് ചെയ്ത അതിലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത ഫാന്‍സിനെ തമ്മിലടിപ്പിക്കാന്‍ ഉള്ള തന്റെ ശ്രമം … ലാലേട്ടന്റെ തന്നെ ഡയലോഗ് പറഞ്ഞാല്‍ തന്റെ ഈ കുല തൊഴിലുണ്ടല്ലോ അത് ഞങ്ങടെ ദേഹത്തോട്ട് ഇറക്കല്ലേ…. മഴക്കാലത്തു മണ്ണിര ഒന്ന് മൂത്തെന്നു കരുതി ഈ മൂര്‍ഖന്‍ പാമ്പിന്റെ വീട്ടില്‍ വന്നു പെണ്ണ് ചോദിക്കരുത്. പുതിയ ആളായതോണ്ടാ പണികിട്ടി പെട്ടീം കെട്ടി പോയവന്മാരുണ്ട് അവരോട് ചോദിച്ച നോക്കണം അപ്പൊ അറിയാം. റിലീസിംഗ് തിയതി അടുത്തിരിക്കേ ഫാന്‍സുകാര്‍ തമ്മിലുള്ള മത്സരം ഇനിയും മുറുകിയേക്കും.