തൊടുപുഴ: നാടിനു തലവേദനയായി കുറെ നാളുകളായി രാത്രി കറങ്ങി നടക്കുന്ന അജ്ഞാതനെ നാട്ടുകാർ കൈയോടെ പൊക്കി. അന്വേഷിച്ചു വന്നപ്പോൾ കേരളത്തിലെ അറിയപ്പെടുന്ന നടന്റെ ഫാൻസിന്റെ ജില്ലാ നേതാവാണ് പിടിയിലായിരിക്കുന്നത്.
തൊടുപുഴയ്ക്കടുത്താണ് സംഭവം. എന്നും രാത്രിയിൽ അജ്ഞാതൻ ഇറങ്ങുന്നു. മോഷണസംഘമാണോ, സദാചാര പോലീസാണോ, ക്രിമിനൽ സംഘമാണോ എന്നറിയാതെ ജനം വലഞ്ഞു. ഇതിനിടയിൽ പ്രേതമായിരിക്കുമെന്നും ചിലർ അടിച്ചിറക്കി.
അതോടെ ജനം വെളിയിൽ പോലും ഇറങ്ങാത്ത അവസ്ഥ. ചെറിയൊരു ശബ്ദം കേട്ടാൽ കുട്ടികൾ പേടിച്ചു കരയാൻ തുടങ്ങി. സർവദൈവത്തെയും ജനം വിളിച്ചു. ജനം കള്ളൻമാരെയും ക്രിമിനലുകളെയും പ്രേതങ്ങളെയും ശപിച്ചു. കള്ളൻമാരെ പേടിച്ചു നാട്ടുകാർ വെളിയിൽ ഇറങ്ങുന്നതു പോലും സംഘടിതമായിട്ടായിരുന്നു.
ഇതരസംസ്ഥാന കള്ളൻമാരുടെ ആക്രമണം കേട്ടുമടുത്ത ജനം വീടിനു വെളിയിൽ ഇറങ്ങാൻ മടിച്ചു. അങ്ങനെ അജ്ഞാതൻ വിലസി. അവസാനം ഒരാഴ്ചയായി ഒരു വീടിനുമുന്നിൽ അജ്ഞാതനെ കണ്ടതായി ഒരു യുവാവ് കൂട്ടുകാരെ അറിയിച്ചു. അടുത്ത നാട്ടിലെ യുവാവാണ്. ബൈക്കിലാണ് രാത്രിയിൽ എത്തുന്നത്. ഭർത്താവ് ഗൾഫിലായ യുവസുന്ദരിയുടെ വീടാണ്.
ഗൾഫുകാരന്റെ വീടായതു കൊണ്ട് നാട്ടിലെ യുവാക്കളുടെ ശ്രദ്ധാകേന്ദ്രമാണ് ഈ വീട്. അതുകൊണ്ടു തന്നെ രാത്രിയിലും പകലും ഒരു കള്ളനും ഈ വീട്ടിൽ കയറിയില്ലെന്നു നാട്ടിൽ പാട്ടാണ്. അങ്ങനെ സംഘടിതമായി അജ്ഞാതനെ പിടിക്കാൻ യുവാക്കൾ തീരുമാനിച്ചു. ഒരു ദിവസം രാത്രിയിൽ യുവതിയുടെ വീടിന്റെ മതിലു ചാടി കടക്കുന്പോൾ തന്നെ യുവാക്കൾ വളഞ്ഞു. ശരിക്കും പഞ്ഞിക്കിട്ടു.
ഫോട്ടോയെടുത്തു സോഷ്യൽമീഡിയയിലും നിറച്ചു. യുവതിയുമായി അടുത്ത കാലത്തു സോഷ്യൽമീഡിയയിലൂടെ വളർന്ന ബന്ധമാണ് യുവാവിനുള്ളത്. അൽപം സിനിമ ബന്ധമുള്ളതു കൊണ്ടു യുവതിയെ വീഴിക്കാനും കഴിഞ്ഞു. ഭർത്താവ് വിദേശത്തു ജോലിക്കായി പോയതോടെയാണ് ബന്ധം ആരംഭിച്ചത്.
യുവതി വിളിച്ചിട്ടാണ് വരവെന്നു നാട്ടുകാരും അറിഞ്ഞു. സൂപ്പർസ്റ്റാറിനുവേണ്ടി ജയ് വിളിക്കാൻ മുന്നിൽ നിൽക്കുന്ന നേതാവിനെ തന്നെ തൊടുപുഴയിൽ നിന്നും പൊക്കിയതോടെ ഫാൻസും അൽപം തലകുനിച്ചാണ് നടപ്പ്. ഏതായാലും പോലീസ് ജാമ്യത്തിൽ വിട്ടതാണ് ഒരു ആശ്വാസം.