സംവിധായക,നിര്‍മാതാവ്, കൊറിയോഗ്രാഫര്‍ തുടങ്ങിയ നിലകളില്‍ ബോളിവുഡിലെ മിന്നും താരമാണ് ഫറാഖാന്‍. വിവാദങ്ങളുടെ കാര്യത്തിലും ഫറ ഒട്ടും പിന്നിലല്ല. തന്നേക്കാള്‍ എട്ടു വയസു പ്രായം കുറഞ്ഞ സിരീഷ് കുന്ദറിനെ വിവാഹം കഴിച്ചതുള്‍പ്പെടെ എല്ലാക്കാലത്തും പാപ്പരാസികളുടെ ഇഷ്ടതാരങ്ങളിലൊരാളായ ഫറ ഇപ്പോള്‍ ഒരു പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നടന്‍ ചങ്കി പാണ്ഡെയെയും മകള്‍ അനന്യയെയും കുറിച്ച് ഫറായുടെ നാവില്‍ വിരിഞ്ഞ വികടസരസ്വതി ബോളിവുഡില്‍ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുകയാണ്.
അനയ ചങ്കിയുടെ മകളാണെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഫറാ ഖാന്റെ വിവാദ പ്രസ്താവന. ചങ്കിയ്ക്ക് ഇത്ര സുന്ദരിയായ മകളുണ്ടാകാന്‍ യാതൊരു ചാന്‍സുമില്ലെന്നും ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ സംഗതി വ്യക്തമാകുമെന്നും ഫറ പറയുന്നു. ചങ്കിയുടെ ഭാര്യ ഭാവനയും മകള്‍ അനന്യയും ചേര്‍ന്നെടുത്ത സെല്‍ഫി ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തതിനു പിന്നാലെ ധാരാളം ആളുകള്‍ അനന്യയുടെ സൗന്ദര്യത്തെ പ്രകീര്‍ത്തിച്ച് കമന്റുകളുമിട്ടു. ഇതിനു പിന്നാലെയായിരുന്നു ഫറയുടെ ചങ്കില്‍ കൊള്ളുന്ന കമന്റ്. ‘ ദയവായി ഡിഎന്‍എ പരിശോധന നടത്തണം… ചങ്കിയ്ക്ക് ഇത്രയധികം സുന്ദരിയായ മകളുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല.’ ഇതായിരുന്നു ഫറയുടെ കമന്റ്. കൂടെ ചിരിക്കുന്നതിന്റെ ഇമോജി പോസ്റ്റ് ചെയ്യാനും ഫറ മറന്നില്ല. പ്രശസ്തമായ ഫ്രഞ്ച് ഫാഷന്‍ മത്സരമായ ലേബാളില്‍ അരങ്ങേറാനൊരുങ്ങുകയാണ് അനയ. ഫറായുടെ കമന്റിനെ ചിലര്‍ തമാശയായി കാണുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഇത് ചങ്കിയെ അധിക്ഷേപിക്കുന്നതാണെന്നും പറയുന്നുണ്ട്.