അവതാരക, നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് ഫറ ഷിബില. ആസിഫലി നായകനായ കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിനു വേണ്ടി നടി വണ്ണം കൂട്ടിയതും പിന്നീട് കുറച്ചതും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേ സമയം മുമ്പ് ഒരിക്കല്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഷിബില രംഗത്ത് എത്തിയിരുന്നു. ഒപ്പം ഒരു സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവവും നടി വെളിപ്പെടുത്തിയിരുന്നു.
റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ താന്‍ ആദ്യകാലങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയപ്പോള്‍ ആയിരുന്നു മോശം അനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
സിനിമയിലേക്ക് അവസരം ചോദിച്ച് സംവിധായകന്റെ അടുത്ത് എത്തിയപ്പോള്‍ ‘നമ്മള് എപ്പോഴാണ് ഭോഗിക്കുന്നത്’ എന്ന് അയാള്‍ മുഖത്ത് നോക്കി ചോദിച്ചതായിട്ടാണ് ഷിബില വെളിപ്പെടുത്തിയത്.
അതിനാല്‍ തന്നെ മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ല എന്ന പൂര്‍ണമായി പറയാന്‍ സാധിക്കില്ല എന്നും ഷിബില പറയുന്നു.
എന്നാലിപ്പോള്‍ സമൂഹത്തില്‍ പല മാറ്റങ്ങളുമുണ്ടെന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യത ഉണ്ടെന്നും ഷിബില കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് ഒരു സാധാരണ കുടുംബത്തിലാണ് ഷിബില ജനിച്ചത്. യാഥാസ്ഥിതിക കുടുംബമായതിനാല്‍ തന്നെ സിനിമയിലേക്ക് വരുന്നതിനെപറ്റി വീട്ടിലാര്‍ക്കും ചിന്തിക്കാന്‍ പോകും ആകില്ലായിരുന്നു.
ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയെങ്കിലും ഷിബിലയുടെ പിതാവ് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ചാനലില്‍ ഷിബിലയ്ക്ക് അവസരം കിട്ടുകയായിരുന്നു. ഒരു റിലായിറ്റി ഷോയില്‍ ഫൈനലിസ്റ്റുമായിരുന്നു ഷിബില.
സിനിമാ കമ്പനി എന്ന സിനിമയിലാണ് ഷിബില ആദ്യം വേഷമിട്ടത്. തുടര്‍ന്ന് ആസിഫലി ചിത്രമായ കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തില്‍ ആസിഫലിയുടെ നായികയായി വണ്ണമുളള പെണ്‍കുട്ടിയെ ആവശ്യമുണ്ട് എന്ന കാസ്റ്റിങ് കോള്‍ കാണുന്നത്.
തുടര്‍ന്ന് കക്ഷി അമ്മിണിപിള്ള എന്ന സിനിമയില്‍ കാന്തിയായി ഷിബില തിളങ്ങി. വിവാഹ ശേഷം അഭിനയ രംഗത്തെത്തി എന്ന പ്രത്യേകത കൂടിയുണ്ട് ഷിബിലയ്ക്ക്.
പ്രണയ വിവാഹം ആയിരുന്നു ഷിബിലയുടേത്. എന്നാല്‍ ഈ പ്രണയ വിവാഹം ഷിബിലയെ കുടുംബവുമായി അകറ്റുകയും ചെയ്തു.