ദീർഘ നാളത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്ന് വിരമിക്കുന്ന ഒരു പൈലറ്റിന്റെ അവസാന പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
32 വർഷമായി അമേരിക്കൻ എയർലൈൻസിൽ ജോലി ചെയ്തിരുന്ന പൈലറ്റ് ജെഫ് ഫെൽ തന്റെ അവസാന വിമാനത്തിൽ ഹൃദയസ്പർശിയായ ഒരു പ്രസംഗം നടത്തി. തന്റെ കരിയറിൽ ഉടനീളം നൽകിയ പിന്തുണയ്ക്ക് യാത്രക്കാർക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും നന്ദി പറഞ്ഞു.
വിമാനത്തിലുള്ള യാത്രക്കാരെ സ്വാഗതം ചെയ്തും സ്വയം പരിചയപ്പെടുത്തിയുമാണ് പൈലറ്റ് തന്റെ പ്രസംഗം ആരംഭിക്കുന്നത്. ഫ്ലൈറ്റ് സമയവും കാലാവസ്ഥയും അദ്ദേഹം അവരെ അറിയിക്കുന്നു. കോക്ക്പിറ്റിന് പുറത്ത് നിന്ന് താൻ അപ്ഡേറ്റ് നൽകുന്നത് അസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
32 വർഷത്തെ സേവനത്തിന് ശേഷം അമേരിക്കൻ എയർലൈൻസുമായുള്ള തന്റെ അവസാന വിമാനമാണ് ഇതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. യാത്രക്കാർ കരഘോഷം മുഴക്കി.