ബംഗളൂരുവിൽ കർഷകനെ മെട്രോയിൽ കയറുന്നതിൽ നിന്ന് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട് നമ്മ മെട്രോ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സെക്യൂരിറ്റി സൂപ്പർവൈസറെ പിരിച്ചുവിട്ടെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും മെട്രോ അധികൃതർ എക്സിലൂടെ പറഞ്ഞു.
രാജാജിനഗർ മെട്രോ സ്റ്റേഷനിൽ ഫെബ്രുവരി 18ന് ആയിരുന്നു സംഭവം. വെള്ള ഷർട്ടും മുണ്ടും ധരിച്ച് തലയിൽ തുണികൊണ്ടുള്ള ഭാണ്ഡവുമായെത്തിയ കർഷകനെയാണ് മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തിയത്.
എന്നാൽ ടിക്കറ്റ് കൈയിലുണ്ടായിരുന്നിട്ടും കർഷകനെ തിരിച്ചയക്കാനുള്ള ഉദ്യോഗസ്ഥന്റെ ശ്രമത്തെ യാത്രക്കാരും എതിർത്തിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ യാത്രക്കാരിലൊരാൾ സുരക്ഷാ ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നതും വ്യക്തമായി കാണാൻ സാധിക്കുന്നതാണ്.
യാതൊരു സുരക്ഷാ ഭീഷണിയും കർഷകന് ഉയര്‍ത്തുന്നില്ലെന്നും ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചട്ടങ്ങളൊന്നും തന്നെ ലംഘിച്ചിട്ടില്ലന്നും പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കയറാൻ അനുവദിക്കാത്തതെന്നും ഇവർ സുരക്ഷാ ഉദ്യോഗസ്ഥനോട് ചോദിക്കുന്നുണ്ട്. ഇതിനൊടുവിലാണ് കർഷകന് മെട്രോയിൽ കയറാൻ അനുമതി നൽകുന്നത്.
UNBELIEVABLE..! Is metro only for VIPs? Is there a dress code to use Metro?
— Deepak N (@DeepakN172) February 24, 2024
I appreciate actions of Karthik C Airani, who fought for the right of a farmer at Rajajinagar metro station. We need more such heroes everywhere. @OfficialBMRCL train your officials properly. #metro pic.twitter.com/7SAZdlgAEH