രാജ്യത്ത് ഇപ്പോള്‍ പൊന്നുംവിലയാണ് തക്കാളിയ്ക്ക്. തക്കാളിയുടെ വില കുതിച്ചു പൊങ്ങിയതോടെ പല കര്‍ഷകരും കോടിശ്വരന്മാര് ആയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയില്‍ ഒരു മാസം കൊണ്ട് തുക്കാറാം എന്ന കര്ഷകന് സമ്പാദിച്ചത് 1.5 കോടി രൂപയാണ്. തക്കാളി വില്പനയിലൂടെ മാത്രം ഒരു ദിവസം തുകാറാം സമ്പാദിച്ചത് 18 ലക്ഷം രൂപയാണ്.
ഒരു പെട്ടിക്ക് 2,100 രൂപ നിരക്കിലാണ് കര്ഷകന് തക്കാളി വില്‍ക്കുന്നത്. കഴിഞ്ഞ ദിവസം 900 പെട്ടികള്‍ വരെ വിറ്റതായി കര്ഷകന് പറഞ്ഞു.
തുകാറാം മാത്രമല്ല നിരവധി കര്‍ഷകര്‍ക്ക് തക്കാളി വിലയിലെ കുതിപ്പ് നേട്ടമായിട്ടുണ്ട്.
കര്‍ണാടകയില്‍ 2000 പെട്ടി തക്കാളി വിറ്റതിലൂടെ കര്ഷകന് ഒറ്റയടിക്ക് 38 ലക്ഷം ലഭിച്ചത് വാര്‍ത്തയായിരുന്നു.
പൂനെയിലെ ജുന്നാറില്‍ കര്‍ഷക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതുവരെ 80 കോടിയുടെ തക്കാളി വില്‍പ്പന നടന്നുവെന്നാണ് അവകാശപ്പെടുന്നത്. പ്രദേശത്തെ നൂറുകണക്കിന് വനിതകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിച്ചെന്നും കമ്മിറ്റി പറഞ്ഞു.