അ​ഴി​മ​തി​ക്കേ​സി​ൽ ഫ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്ക് ഇ​ഡി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് മു​തി​ര്‍​ന്ന നേ​താ​വും ജ​മ്മു​കാ​ഷ്മീ​ർ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫ​റൂ​ഖ് അ​ബ്ദു​ള​ള​യ്ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ടേ​റ്റി​ന്‍റെ (ഇ​ഡി) നോ​ട്ടീ​സ്.

ജ​മ്മു കാ​ഷ്മീ​ര്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​ഴി​മ​തി​ക്കേ​സി​ലാ​ണ് ഫ​റൂ​ഖ് അ​ബ്ദു​ള്ള​യെ ഇ​ഡി ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്.

നാ​ളെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്. നേ​ര​ത്തെ​യും ഈ ​കേ​സി​ൽ ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഫ​റൂ​ഖ് അ​ബ്ദു​ള​ള ജ​മ്മു കാ​ഷ്മീ​ര്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​യി​രു​ന്ന കാ​ല​ത്തെ 43 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി.

Related posts

Leave a Comment