വെഞ്ഞാറമൂട്: കൂട്ടക്കൊലപാതകത്തില് കൂടുതല് വിവരങ്ങള് പുറത്ത്. പ്രതി അഫാന്റെ പെണ്സുഹൃത്ത് ഫര്സാനയുടെ കൊലപാതകം വിമര്ശനം ഭയന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫര്സാനയുടെ സ്വര്ണം അഫാന് പണയം വച്ചിരുന്നു. താന് മരിച്ചാല് ഫര്സാന രൂക്ഷവിമര്ശനത്തിന് ഇരയാകുമെന്ന് അഫാന് കരുതി. വിമര്ശനത്തിന് ഇരയാകാതിരിക്കാന് ഫര്സാനയേയും കൊല്ലാന് തീരുമാനിച്ചുവെന്നാണ് പോലീസ് കരുതുന്നത്.
വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നില് സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പോലീസ് നിഗമനം. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.