ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പ്; 40  ലക്ഷം തട്ടിയെന്ന പരാതിയുമായി പ​യ്യ​ന്നൂ​രി​ല്‍  ര​ണ്ട് കേ​സു​ക​ള്‍ കൂ​ടി


പ​യ്യ​ന്നൂ​ർ:​ എം.​സി. ഖ​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ പ്ര​തി​യാ​യ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടി​പ്പി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ര​ണ്ടു​കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​തോ​ടെ പ​യ്യ​ന്നൂ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ള്‍ 15 ആ​യി.

മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ച്ചി ചി​ല്ല​മ്മ​ല്‍ അ​ബ്ദു​ള്‍ ക​രീ​മി​ന്‍റെ​യും എ​സ്.​പി.​മൊ​യ്തു​വി​ന്‍റെ​യും പ​രാ​തി​ക​ളി​ലാ​ണ് പു​തി​യ കേ​സു​ക​ൾ 2015 മാ​ര്‍​ച്ച് അ​അ​ഞ്ചി ഫാ​ഷ​ന്‍ ഗോ​ള്‍​ഡി​ന്‍റെ പ​യ്യ​ന്നൂ​ര്‍ ശാ​ഖ​യി​ല്‍ 30 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച​താ​യും ഈ ​തു​ക തി​രി​ച്ചു​ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നു​മാ​ണ് അ​ബ്ദു​ള്‍ ക​രീ​മി​ന്‍റെ പ​രാ​തി.

17 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച​തി​ല്‍ ബാ​ക്കി തി​രി​ച്ചു​കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന 10 ല​ക്ഷം ല​ക്ഷം രൂ​പ ന​ൽ​കാ​തെ വ​ഞ്ചി​ച്ച​താ​യാ​ണ് മൊ​യ്തു​വി​ന്‍റെ പ​രാ​തി.

ഇ​രു കേ​സു​ക​ളി​ലും ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​സി. ഖ​മ​റു​ദ്ദീ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി.​കെ. പൂ​ക്കോ​യ ത​ങ്ങ​ൾ, ഹാ​രി​സ് അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​ഇ​തോ​ടെ പ​യ്യ​ന്നൂ​രി​ല്‍ വ​ന്ന പ​രാ​തി​ക​ളി​ല്‍ മാ​ത്ര​മാ​യി അ​ഞ്ചു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്.

Related posts

Leave a Comment