മെട്രോയിൽ ഫാഷൻ ഷോയോ‍? വൈറലായ് വീഡിയോ

ഓടുന്ന മെട്രോയിൽ ഫാഷൻ ഷോ നടത്താമോ?  മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഓടിക്കൊണ്ടിരിക്കുന്ന മെട്രോയിലാണ് സംഭവം.

വാരാന്ത്യമായതിനാൽ കോച്ചുകളിൽ നിരവധി ആളുകളുണ്ടായിരുന്നു. മോഡലുകൾ ഇടനാഴിയിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ യാത്രക്കാർ ഒന്ന് ഞെട്ടി. വിവിധ ഫാഷൻ സ്ഥാപനങ്ങളിൽ നിന്നുള്ള വളർന്നുവരുന്ന യുവാക്കൾ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളായിരുന്നു ഫാഷൻ ഷോയിൽ ധരിച്ചിരുന്നത്. 

2 വയസ്സുമുതൽ 50 വയസ്സുവരെയുള്ളവരുടെ പങ്കാളിത്തമായിരുന്നു ഈ ഫാഷൻ ഷോയുടെ പ്രത്യേകത.

വിവിധ ഗ്രൂപ്പുകളിലായി വിവിധ വ്യക്തികൾ ഷോയിൽ പങ്കെടുത്തു. നാഗ്പൂർ മെട്രോ ‘സെലിബ്രേഷൻ ഓൺ വീൽ’ എന്ന പേരിൽ ഒരു സ്കീം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.

 

Related posts

Leave a Comment