ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്! ചിത്രങ്ങളില്‍ തകര്‍ത്തത് 3400 കോടി രൂപയുടെ കാറുകള്‍; ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന റിപ്പോര്‍ട്ട് അതിശയിപ്പിക്കുന്നത്

fast-and-furious-eight-part.png.image.470.246എന്തെങ്കിലുമൊക്കെ തകരുന്നത് കാണുമ്പോള്‍ പ്രത്യകതരം സന്തോഷം തോന്നുന്ന ആളുകളുണ്ട്. ഇത്തരത്തിലുള്ള സന്തോഷം ആളുകള്‍ക്ക് പ്രധാനം ചെയ്ത സിനിമയായിരുന്നു ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്. എന്നാല്‍ ആ സന്തോഷം ആളുകളില്‍ ജനിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ചെലവഴിച്ച തുക എത്രയാണെന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ഇതുവരെയിറങ്ങിയ ഏഴു ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളിലുമായി കാറുകളും കെട്ടിടങ്ങളും തകര്‍ത്ത വകയില്‍ ചെലവ് 3400 കോടി രൂപയാണ്. ഒരു ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റിലാണ് കണക്കുകള്‍ രേഖപെടുത്തിയിരിക്കുന്നത്. ഏകദേശം 142 കാറുകളാണ് ചിത്രത്തിന്റെ ഏഴു ഭാഗങ്ങള്‍ക്കു വേണ്ടി തകര്‍ത്തിട്ടുള്ളത്. അതില്‍ 37 എണ്ണം പ്രത്യേകം നിര്‍മിച്ചവയാണ്.

index

ഇതുകൂടാതെ 169 വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിനായി തകര്‍ത്തുകളഞ്ഞതില്‍ ഏറ്റവും വിലകൂടിയത് ലൈകന്‍ ഹൈപെര്‍സ്‌പോര്‍ട് എന്ന ഇരുപത്തിരണ്ടരക്കോടി വിലയുള്ള കാറാണ്. കൂടാതെ ലംബോര്‍ഗിനി, ഔഡി ആര്‍8, നിസാന്‍ ജിടി-ആര്‍, ഡോഡ്ജ് വൈപ്പര്‍, ലംബോഗിനി, മസരാട്ടി തുടങ്ങി  സൂപ്പര്‍ കാറുകളുടെ നീണ്ട നിരതന്നെയൂണ്ട് തകര്‍ക്കല്‍ ലിസ്റ്റില്‍. സാധനങ്ങള്‍ നശിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് വില്ലന്‍മാരല്ല. പകരം, നായകന്‍മാരാണ്. ആദ്യഭാഗം മുതലേ കാറും കെട്ടിടവും നശിപ്പിക്കുന്നത് ചിത്രത്തില്‍ ഹരമാണെങ്കിലും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആറ്, ഏഴ് ഭാഗങ്ങളാണ് ഏറ്റവും കൂടുതല്‍ നശീകരണം നടത്തിയത്.

juyuy

ഇതില്‍ ഏഴാം ഭാഗത്തിലായിരുന്നു കൂടുതല്‍. അടുത്ത ഭാഗത്തില്‍ ന്യൂക്ലിയര്‍ സബ്മറൈന്‍ ഒക്കെ വരുന്നുണ്ട്. അടുത്ത ഭാഗത്തില്‍ ചെലവിനിയുമേറുമെന്ന് ചുരുക്കം. ഇന്‍ഷുറന്‍സ് ദ ഗ്യാപ് എന്ന കമ്പനിയാണ് നഷ്ടം തിട്ടപ്പെടുത്തിയത്. ക്ലാസിക് കാറുകളുടെ വിദഗ്ധനായ നാഷോ ലാസറുമൊത്ത് 13 മണിക്കൂര്‍വരുന്ന ചിത്രങ്ങള്‍ കണ്ടാണ് വിലയിരുത്തല്‍ നടത്തിയത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ അടുത്ത ഭാഗമായ ദ് ഫെയ്റ്റ് ഓഫ് ദ ഫ്യൂരിയസ് ഏപ്രില്‍ 14നു റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ റെക്കോര്‍ഡുകളുമായായിരിക്കും പുതിയ ഭാഗം വരിക എന്നാണ് വിലയിരുത്തുന്നത്.

Related posts