തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നെങ്കിലും തദ്ദേശിയ വാഹനങ്ങളുടെ ടോൾതുക നൽകുന്ന പ്രശ്നത്തിൽ സർക്കാർ തീരുമാനം ഇപ്പോഴും എങ്ങുമെത്താത്ത നിലയാണ്. ടോൾപ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാഹനഉടമകൾ പ്രതിമാസം 150 രൂപ കൊടുത്ത് യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
സംസ്ഥാന സർക്കാരും മന്ത്രിമാരും യാത്രാസൗജന്യം നിർത്തലാക്കില്ലെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. ഹൈക്കോടതി ഉത്തരവിലും സർക്കാരാണ് പ്രശ്ന പരിഹാരം കാണേണ്ടതെന്ന് പറയുന്നു.തദ്ദേശീയർക്കുവേണ്ടി മുൻ സർക്കാർ നൽകിയിരുന്ന സൗജന്യ ടോൾതുക തുടർന്നു നൽകാമെന്ന് ഇപ്പോഴത്തെ സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു.
എന്നാൽ പുതിയ വാഹനങ്ങൾക്ക് സാജന്യ പാസ് ആവശ്യപ്പെട്ടെത്തുന്ന വാഹന ഉടമകളോട് പ്രതിമാസം 150 രൂപയുടെ പാസ് എടുക്കാനാണ് ടോൾകന്പനി അധികൃതർ നിർദേശിക്കുന്നത്.എല്ലാവരും ഫാസ്ടാഗിലേക്ക് മാറുക മാത്രമാണ് ടോൾപ്ലാസയിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമെന്ന് ടോൾപ്ലാസ അധികൃതർ പറയുന്നു.