കൊച്ചി: രാജ്യത്തെ ടോള്‍ ബൂത്തുകളിലെ തിരക്കു കുറയ്ക്കാന്‍ ആവിഷ്കരിച്ച ഫാസ്ടാഗുകള്‍ സൗജന്യ നിരക്കില്‍ നല്‍കില്ലെന്ന് ടോൾപ്ലാസ അധികൃതർ.
ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയിൽനിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഇതിനാൽ ഇപ്പോൾ സൗജന്യ വിതരണം നടത്തില്ലെന്നും ടോൾപ്ലാസ് അധികൃതർ വിശദീകരിച്ചു.
അതേസമയം, ഇന്നു മുതൽ 29 വരെയുള്ള തീയതികളിലാണ് സൗജന്യം ലഭിക്കുകയെന്നാണ് ദേശീയപാത അതോറിറ്റി നേരത്തേ അറിയിച്ചിരുന്നത്.
രജിസ്ട്രേഷന് ഫീസായ 100 രൂപയാണ് സൗജന്യമായി നല്‍കുന്നത്. വാലിഡായ ആര്‍സി ബുക്കുമായി എത്തുന്നവര്‍ക്കേ സൗജന്യമായി ഫാസ്ടാഗ് നല്‍കൂ എന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.