തക്കാളി സോസ് എല്ലാ അടുക്കളയിലെയും ഒരു പ്രധാന ഘടകമാണ്. കറികൾ, പാസ്ത തുടങ്ങിയ വിഭവങ്ങളിൽ ഇത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ആരെങ്കിലും ഒരു ലിറ്റർ തക്കാളി സോസ് മുഴുവൻ കുടിച്ചതായി നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
ഇത് അസാധാരണമായി തോന്നാം, എന്നാൽ ജർമ്മനിയിൽ നിന്നുള്ള ആന്ദ്രെ ഒർട്ടോൾഫ് ഒരു ലിറ്റർ തക്കാളി സോസ് കഴിച്ചു എന്ന് മാത്രമല്ല, കുറഞ്ഞ സമയത്തിനുള്ളിൽ അത് ചെയ്ത് ലോക റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.
വെറും 55.21 സെക്കൻഡിൽ ഒരു ലിറ്റർ തക്കാളി സോസ് കുടിച്ചാണ് അദ്ദേഹം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. അദ്ദേഹത്തിന്റെ സുപ്രധാന നേട്ടത്തെ അടയാളപ്പെടുത്തുന്നതിനായി, ഗിന്നസ് വേൾഡ് റെക്കോർഡ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ അദ്ദേഹത്തിന്റെ വിജയം ഫീച്ചർ ചെയ്യുന്ന ഒരു വീഡിയോയും അപ്ലോഡ് ചെയ്തിട്ടുണ്ട്.
വീഡിയോയിൽ, ആന്ദ്രെ ഒർട്ടോൾഫ് ഒരു മേശയുടെ പിന്നിൽ നിൽക്കുന്നത് കാണാം, അതിൽ തക്കാളി സോസ് നിറച്ച ഒരു ജഗ്ഗുമുണ്ട്. ഒരു സ്ട്രോ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ മുഴുവൻ സോസും വേഗത്തിൽ അയാൾ കുടിച്ചു.”ഒരു ലിറ്റർ തക്കാളി സോസ് കുടിക്കാൻ ഏറ്റവും വേഗമേറിയ സമയം: 55.21 സെക്കൻഡ് ആന്ദ്രെ ഒർട്ടോൾഫ്” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
ആന്ദ്രേ ഒർട്ടോൾഫ് സ്ഥാപിച്ച ഒരേയൊരു ലോക റെക്കോർഡ് ഇതാണെന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. ഒരു മിനിറ്റിനുള്ളിൽ മുളകിന്റെ കൂടെ ഏറ്റവുമധികം ജെല്ലി കഴിച്ചു, ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തൈര് കഴിച്ചു, തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി ലോക റെക്കോർഡുകൾ ഈ മനുഷ്യന് സ്വന്തം പേരിലുണ്ട്. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഉരുളക്കിഴങ്ങ് കഴിക്കുക, 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ സൂപ്പ് കഴിക്കുക, ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ചോക്ലേറ്റ് സ്പേഡ് കഴിക്കുക എന്നിങ്ങനെ പോകുന്നു നേട്ടങ്ങൾ.