ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ – നാരു കുറയുകയും ഉപ്പ് കൂടുകയും ചെയ്താൽ…


ഏ​റ്റ​വു​മ​ധി​കം സ്വാ​ദ് കി​ട്ടു​ന്ന​തു കൊ​ഴു​പ്പി​ൽ നി​ന്നും ഉ​പ്പി​ൽ നി​ന്നു​മാ​ണ്. ഫാ​സ്റ്റ് ഫു​ഡി​ൽ ഇ​വ​യു​ടെ തോ​ത് വ​ള​രെ​ക്കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ പ​ച്ച​ക്ക​റി​ക​ൾ അ​ട​ങ്ങി​യ മ​റ്റു വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​തും കു​റ​വാ​ണ്.

ചു​രു​ക്ക​ത്തി​ൽ സാ​ധാ​ര​ണ ഭ​ക്ഷ​ണ​ത്തി​നു പ​ക​രം ഫാ​സ്റ്റ് ഫു​ഡ് ക​ഴി​ക്കു​ന്ന​വ​രി​ൽ കൊ​ഴു​പ്പിന്‍റെ അ​ള​വു കൂ​ടു​ത​ലാ​കു​ന്നു. നാ​രിന്‍റെ തോ​തു കു​റ​യു​ന്നു. ഉ​ള​ളി​ലെ​ത്തു​ന്ന​തു പോ​ഷ​കാം​ശം തീ​രെ​ക്കു​റ​ഞ്ഞ സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​മാ​യി​രി​ക്കും. ഇ​തു വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കൂ​ട്ടു​ന്നു.

ശീലമാക്കിയാൽ..?
ഫാ​സ്റ്റ് ഫു​ഡി​ൽ നി​ന്നു ശ​രീ​ര​ത്തി​നു കി​ട്ടു​ന്ന​തു കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും കൊ​ഴു​പ്പി​ൽ നി​ന്നു​ള​ള ഉൗ​ർ​ജ​വു​മാ​ണ്്. മ​റ്റു വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും തീ​രെ​യി​ല്ല. ഇ​തി​ൽ നി​ന്നു കി​ട്ടു​ന്ന​ത് വെ​റും ഉൗ​ർ​ജം മാ​ത്രം. ചോ​റു ക​ഴി​ച്ചാ​ലും ന​മു​ക്കു കിു​ന്ന​ത് ഈ ​കാ​ർ​ബോ ഹൈ​ഡ്ര​റ്റ് ത​ന്നെ.

എ​ന്നാ​ൽ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​തു​ക്ക​ളും അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ കൂ​ടി ക​ഴി​ക്ക​ണം. പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണം. മ​റ്റു ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി​യാ​ണ​ല്ലോ ഫാ​സ്റ്റ് ഫു​ഡ് പ്ര​ണ​യി​ക​ൾ അ​തു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ക്ഷേ, അ​തി​ൽ പോ​ഷ​ക​ങ്ങ​ളി​ല്ല. അ​താ​ണ് ഫാ​സ്റ്റ് ഫു​ഡ് ശീലമാക്കുന്നതിലെ അപകടം.

എണ്ണ കൂടിയാൽ?
പൊ​റോ​ട്ട ക​ഴി​ക്കു​ന്ന​വ​ർ അ​തി​നൊ​പ്പം എ​ണ്ണ കൂ​ടു​ത​ലു​ള​ള ചി​ല്ലി ചി​ക്ക​ൻ പോ​ലെ​യു​ള​ള വി​ഭ​വ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പോ​ഷ​ക​ങ്ങ​ൾ ഇ​ല്ല എ​ന്നു മാ​ത്ര​മ​ല്ല അ​തി​ൽ അ​ഡി​റ്റീ​വ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചി​ല രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്തി​രി​ക്കു​ന്നു. നി​റ​ത്തി​നും മ​ണ​ത്തി​നും രു​ചി​ക്കും വേ​ണ്ടി​യാ​ണ് ഇ​വ ചേ​ർ​ക്കു​ന്ന​ത്.

ഇ​ത്ത​രം വ​സ്തു​ക്ക​ളും എ​ണ്ണ​യു​മാ​ണ് ഫാ​സ്റ്റ് ഫു​ഡി​ൽ ഏ​റെ​യും. അ​തി​ൽ​നി​ന്നൊ​ക്കെ കി​ട്ടു​ന്ന ഉൗ​ർ​ജം മാ​ത്ര​മാ​ണു ഫാ​സ്റ്റ് ഫു​ഡ് ന​ല്കു​ന്ന​ത്. ഫാ​സ്റ്റ് ഫു​ഡി​ൽ ഏ​റെ​യും വ​റു​ത്ത വി​ഭ​വ​ങ്ങ​ളാ​ണ്. വ​റു​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ എ​ണ്ണ ചേ​രു​ന്ന​തി​നാ​ൽ അ​ത്ത​രം വി​ഭ​വ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ക​ലോ​റി ഉൗ​ർ​ജം അ​ട​ങ്ങി​യി​രി​ക്കു​ന്നു. എ​ണ്ണ​യു​ള​ള വി​ഭ​വ​ങ്ങ​ളി​ലെ​ല്ലാം ഉൗ​ർ​ജം കൂ​ടു​ത​ലാ​ണ്.

ഉപ്പ് കൂടുന്പോൾ
ഫാ​സ്റ്റ് ഫു​ഡി​ലെ മ​റ്റൊ​ര​പ​ക​ട​കാ​രി ഉ​പ്പാ​ണ്. ചി​ല​ത​രം ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളി​ൽ രു​ചി​ക്കു വേ​ണ്ടി സോ​യാ​സോ​സ് ചേ​ർ​ക്കാ​റു​ണ്ട്. അ​തി​ൽ ഉ​പ്പു കൂ​ടു​ത​ലാ​ണ്. ഉ​പ്പു കു​റ​ച്ചു​പ​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന മു​ന്നോ​ട്ടു വ​യ്ക്കു​ന്ന നി​ർ​ദേ​ശം.

എ​ത്ര​ത്തോ​ളം ഉ​പ്പ് കു​റ​ച്ചു​പ​യോ​ഗി​ക്കു​ന്നു​വോ അ​ത്ര​ത്തോ​ളം സ്ട്രോ​ക്കും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും ത​ട​യാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം. അ​തു​പോ​ലെ ത​ന്നെ ചൈ​നീ​സ് വി​ഭ​വ​ങ്ങ​ളി​ൽ രു​ചി​ക്കു​വേ​ണ്ടി ചേ​ർ​ക്കു​ന്ന അ​ജീ​നോ​മോ​ട്ടോ​യി​ലും സോ​ഡി​യം ഉ​ണ്ട്. അ​ജീ​നോ​മോ​ട്ടോ ചേ​ർ​ത്ത വി​ഭ​വം ഒ​രി​ക്ക​ൽ ക​ഴി​ച്ചാ​ൽ വീ​ണ്ടും ക​ഴി​ക്കാ​ൻ പ്രേ​ര​ണ ഉ​ണ്ടാ​കു​ന്നു.

കുട്ടികൾക്കു കൊടുക്കാമോ?
ര​ണ്ടു വ​യ​സു​വ​രെ​പ്രാ​യ​മു​ള​ള കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം ഫാ​സ്റ​റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ കൊ​ടു​ക്ക​രു​തെ​ന്നു വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു. ഈ ​പ്രാ​യ​ത്തി​ലാ​ണു ത​ല​ച്ചോ​റിന്‍റെ വ​ള​ർ​ച്ച ന​ട​ക്കു​ന്ന​ത്.

ആ ​സ​മ​യ​ത്ത് അ​ജി​നോ​മോ​ട്ടോ പോ​ലെ​യു​ള​ള അ​ഡി​റ്റീ​വ്സ് ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ളോ ഡ്രിം​ഗ്സോ കു​ട്ടി​ക​ളെ​ക്കൊ​ണ്ടു ക​ഴി​പ്പി​ക്ക​രു​ത്. വ​ലി​യ കു​ട്ടി​ക​ൾ ഇ​ത്ത​രം അ​ഡി​റ്റീ​വ്സ് ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ൾ അ​പൂ​ർ​വ​മാ​യി ക​ഴി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ ശീ​ല​മാ​ക്ക​രു​ത്. അ​ത് ആരോഗ്യകരമല്ല.

(തുടരും)

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്‍റ്

Related posts

Leave a Comment