ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ;വയറു നിറയ്ക്കാനുള്ളതല്ല; ഫാ​സ്റ്റ് ഫു​ഡ് വീ​ട്ടി​ൽ​ ത​യാ​റാ​ക്കാം


ഫാ​സ്റ്റ് ഫു​ഡി​ലെ മ​റ്റൊ​ര​പ​ക​ട​സാധ്യതയാണു വെ​റ്ററിന​റി റ​സി​ഡ്യൂ. പെ​ട്ടെ​ന്നു ത​ടി​വ​യ്ക്കാ​ൻ കോ​ഴി​ക്കു ന​ല്കു​ന്ന ഹോ​ർ​മോ​ണു​ക​ൾ പി​ന്നീ​ടു മാം​സ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മൃ​ഗ​ങ്ങ​ൾ​ക്ക് അ​സു​ഖം വ​രാ​തി​രി​ക്കാ​ൻ ന​ല്കു​ന്ന ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ളും മാം​സ​ത്തി​ൽ അ​വ​ശേ​ഷി​ക്കാ​നി​ട​യു​ണ്ട്. ഇ​ത്ത​രം ബോ​യി​ല​ർ ചി​ക്ക​ൻ ശീ​ല​മാ​ക്കു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽ ഹോ​ർ​മോ​ണ്‍ അ​ടി​ഞ്ഞു​കൂ​ടും. ത​ടി കൂ​ടും. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​മി​ത​മാ​യി സ്ത​ന​വ​ള​ർ​ച്ച ഉ​ണ്ടാ​കും.

കൈ കഴുകണം
ഭ​ക്ഷ്യ​വി​ഷ​ബാ​ധ, ഭ​ക്ഷ​ണം മ​ലി​ന​മാ​ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു റ​സ്റ്റ​റ​ൻ​റ് ഉ​ട​മ​ക​ൾ​ക്കും ജീവനക്കാർക്കും കൃ​ത്യ​മാ​യ അ​റി​വു​ണ്ടാ​യി​രി​ക്ക​ണം. ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ ടോ​യ്് ലറ്റി​ൽ പോ​യ ശേ​ഷം കൈ ​സോ​പ്പി​ട്ടു ക​ഴു​കി​യി​ല്ലെ​ങ്കി​ൽ പോ​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സു​ര​ക്ഷി​ത​മ​ല്ലാ​തെ​യാ​കാം.

മൂ​ക്കു ചീ​റ്റി​യ ശേ​ഷ​വും മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച ശേ​ഷ​വും കൈ ​സോ​പ്പി​ട്ടു ക​ഴു​കാ​തെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​പ​ക​ടം. അ​തി​നാ​ൽ കൈ ​ക​ഴു​കേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു റ​സ്റ്റ​റ​ൻ​റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഫ​ല​പ്ര​ദ​മാ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ല്ക​ണം.

ആരോഗ്യകരമാക്കാം
വീ​ട്ടി​ൽ ത​യാ​റാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പു​റ​ത്തു നി​ന്നു ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തു സ്വാ​ഭാ​വി​കം. അ​ത്ത​രം ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​യി​രി​ക്ക​ണം. ഫാ​സ്റ്റ് ഫു​ഡ് ഒ​ഴി​വാ​ക്കാ​നാ​വി​ല്ല.

അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം. കൊ​ഴു​പ്പു കു​റ​യ്ക്കാ​ൻ പി​സ​യി​ൽ ചീ​സ് ഒ​ഴി​വാ​ക്കാം. പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം.

പി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ് വാ​ങ്ങി അ​തി​ൽ പ​ച്ച​ക്ക​റി​ക​ളും വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ന​മു​ക്കുത​ന്നെ ത​യാ​റാ​ക്കാം.

\ശീലമാക്കരുത്
ഓ​ർ​ക്കു​ക. ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ അ​ധി​ക​വും മൈ​ദ​യി​ലാ​ണു ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ എ​ന്നും ക​ഴി​ക്കേ​ണ്ട​വ​യ​ല്ലെ​ന്ന് ഓ​ർ​ക്കു​ക. വ​ല്ല​പ്പോ​ഴും മാ​ത്രം ക​ഴി​ക്കാ​നു​ള​ള​താ​ണെ​ന്ന് മ​ന​സി​ൽ വ​യ്ക്കു​ക.

ഒ​രു ഭ​ക്ഷ​ണ​വും ദോ​ഷ​മാ​ണ്, തൊ​ടാ​നേ പാ​ടി​ല്ല എ​ന്നി​ങ്ങ​നെ പ​റ​യാ​നാ​വി​ല്ല. ഒ​ന്നും ശീ​ല​മാ​ക്ക​രു​ത്. അ​ധി​ക അ​ള​വി​ൽ ക​ഴി​ക്ക​രു​ത്.

വയറു നിറയ്ക്കാനുള്ളതല്ല
വ്യ​ത്യ​സ്ത​രു​ചി അ​നു​ഭ​വി​ച്ച​റി​യാ​ൻ ഒ​രു ചെ​യ്ഞ്ചി​നു വേ​ണ്ടി മാ​സ​ത്തി​ലൊ​രി​ക്ക​ലോ മ​റ്റോ അ​ല്പം ക​ഴി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ഓ​ർ​ക്കു​ക ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ വ​യ​റു നി​റ​യ്ക്കാ​ൻ വേ​ണ്ടി​യു​ള​ള​ത​ല്ല. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, മീ​ൻ, മു​ട്ട തു​ട​ങ്ങി​യ​വ​യാ​ണു ശീ​ല​മാ​ക്കേ​ണ്ട​ത്. എ​ന്നും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്്.

പകരം നട്സ്…
ഫാ​സ്റ്റ് ഫു​ഡ് വാ​ങ്ങി ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ കു​ട്ടി​ക​ൾ​ക്കു കൊ​ടു​ത്ത​യ​യ്ക്കു​ന്ന ശീ​ലം മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​രം ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു പോ​ഷ​ക​ങ്ങ​ൾ കി​ട്ടു​ന്നി​ല്ല. ഇ​ട​ഭ​ക്ഷ​ണം കൊ​ഴു​പ്പു​കൂ​ടി​യ​വ​യാ​യ​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ശ​രി​ക്കു ക​ഴി​ക്കാ​നു​മാ​വി​ല്ല.

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ അ​നു​യോ​ജ്യം ന​ട്സ് ആ​ണ്. ഏ​തു​ത​രം ന​ട്സ് ആ​ണെ​ങ്കി​ലും അ​തി​ൽ പ്രോ​ട്ടീന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സ് എ​ല്ലാ​മു​ണ്ട്.

മ​ല്ലി​യി​ല, പു​തി​ന​യി​ല മു​ത​ലാ​യ​വ കൊ​ണ്ടു ത​യാ​റാ​ക്കി​യ ച​ട്നി ഉ​പ​യോ​ഗി​ച്ചു പ​ച്ച​ക്ക​റി​ക​ൾ നി​റ​ച്ച ബ്ര​ഡ് സാ​ൻ​ഡ്് വിച്ച് കൊ​ടു​ത്ത​യ​യ്ക്കാം. ഏ​ത്ത​പ്പ​ഴ​മോ മ​റ്റു പ​ഴ​ങ്ങ​ളോ കൊ​ടു​ത്ത​യ​യ്ക്കാം.

പതിവാക്കരുത്
വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ, കേ​ക്ക്, പ​ഫ്സ്, ഏ​ത്ത​യ്ക്ക ചി​പ്സ് എ​ന്നി​വ​യും ഒ​ഴി​വാ​ക്ക​ണം. പ​ഴ​ങ്ങ​ളും സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ളും കൊ​ടു​ത്ത​യ​യ്ക്കാം.

എ​ണ്ണ​യി​ൽ വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ പ​തി​വാ​ക്ക​രു​ത്. ത​ടി കൂ​ട്ടും. ഫാ​സ്റ്റ് ഫു​ഡെ​ന്നോ ജ​ങ്ക് ഫു​ഡ് എ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഇ​ത്ത​രം ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ഇ​ല്ല.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ, ​മെ​ഴു​ക്കു​പു​ര​ട്ടി എ​ന്നി​വ​യും പ​തി​വാ​യി ക​ഴി​ക്ക​രു​ത്.ഉ​രു​ള​ക്കി​ഴ​ങ്ങ് ചേ​ർ​ത്ത ഫാ​സ്റ്റ് ഫു​ഡും പതിവാക്കരുത്.

വിവരങ്ങൾ:
ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &ഡയറ്റ് കൺസൾട്ടന്‍റ്

Related posts

Leave a Comment