ഏറ്റുമാനൂര്‍: കള്ളുഷാപ്പില്‍ കയറി അതിക്രമം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് വട്ടമുകള്‍ ലക്ഷംവീട് കോളനി വീട്ടില്‍ കുഞ്ഞുമോന് (48), ഇയാളുടെ മകന് കെനസ് (18) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. കള്ളു കുടിച്ചതിന്റെ പണം ജീവനക്കാരന് ചോദിച്ചതിനെത്തുടര്‍ന്ന് ഇവര്‍ ഷാപ്പിനുള്ളില്‍ ഉണ്ടായിരുന്ന കള്ളുകുപ്പികളും പാത്രങ്ങളും നിലത്തെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ ചീത്തവിളിക്കുകയുമായിരുന്നു.
എസ്ഐ സൈജു, സുനില്‍കുമാര്‍, എഎസ്ഐ സജി, സിപിഒമാരായ ഡെന്നി, വി.കെ. അനീഷ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു.