വീട്ടിലെത്തിയ കുടുംബ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പൂഞ്ഞാര്‍ സ്വദേശികള്‍ അറസ്റ്റില്‍.
പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ്(60) മകന് നിഹാല്‍(24) എന്നിവരാണ് പിടിയിലായത്.
പാലാ കുടുംബ കോടതിയിലെ ജീവനക്കാരിയായ ചിങ്കല്ലേല്‍ കെ വി റിന്‍സി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജെയിംസിനെയും നിഹാലിനെയും ഇന്നലെ വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.
വിവാഹമോചന കേസിലെ ഉത്തരവ് കൈമാറാന്‍ എത്തിയ ഉദ്യോഗസ്ഥയെ കക്ഷിയുടെ പിതാവ് ജെയിംസും സഹോദരന് നിഹാലും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഇരുവരും കൈയേറ്റം ചെയ്തുവെന്നും, കല്ലുകൊണ്ട് ആക്രമിച്ചുവെന്നുമാണ് റിന്‍സിയുടെ പരാതി.