മാന്നാർ (ആലപ്പുഴ): കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കൃപ സദനത്തിൽ മിഥുൻ കുമാറാ (ജോൺ-35) ണ് നാലു വയസുകാരൻ മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷംആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ 11 ഓടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകം അറിയുന്നത്.
രാവിലെ ജോണിന്റെ മാതാപിതാക്കൾ പള്ളിയിൽ പോയി തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കണ്ടില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ കിടപ്പു മുറിയിൽ കട്ടിലിൽ കുഞ്ഞ് കിടക്കുന്നതു കണ്ടത്. സമീപത്തുതന്നെ ഫാനിൽ മിഥുൻ കുമാറിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാത്രിയിൽ വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയുമായി ദീർഘനേരം സംസാരിച്ചതായി ഇയാളുടെ മാതാപിതാക്കൾ പറഞ്ഞു. മാന്നാർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.