പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയ ആളെ ഇരയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് തല്ലിക്കൊന്നു.
ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലാണ് 35കാരനായ പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് കോണ്‍ക്രീറ്റ് മിക്സര്‍ മെഷീന് തൊഴിലാളിയായ യുവാവ് വീടിന് പുറത്ത് ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.
വിവരമറിഞ്ഞ് രോഷാകുലരായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് പ്രതിയെ തല്ലിക്കൊല്ലുകയായിരുന്നു.
യുവാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ വിവരം സ്റ്റേഷനില്‍ എത്തി
കീഴടങ്ങുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.