പത്തനംതിട്ട: കുടുംബ വഴക്കിനിടെ സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്. സംഭവത്തില്‍ അടൂര്‍ സ്വദേശി ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ അമ്മയേയും ഭാര്യയേയും മര്‍ദിക്കുന്നതിനിടെ കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു.
അടിയുടെ ശക്തിയില്‍ താടിയെല്ലിന് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.