പിതാവിന്റെ പിറന്നാൾ ദിനം അതിമനോഹരവും അൽപ്പം വ്യത്യസ്തവുമാക്കുവാനായി രണ്ടു മക്കൾ സ്വീകരിച്ച മാർഗമാണ് നവമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. പിതാവിന് ജന്മദിനാശംസ നേർന്ന് അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ച ഫളെക്സ്, വലിയൊരു പരസ്യബോർഡിൽ പതിപ്പിച്ചാണ് പിതാവിന്റെ അറുപത്തിരണ്ടാം പിറന്നാൾ മക്കൾ ആഡംബരമാക്കിയത്.
ന്യൂജേഴ്സിയിൽ ആണ് സംഭവം. ഇത് കാണുന്നവർക്ക് പിതാവിനെ ഫോണിൽ വിളിച്ച് ആശംസ നേരുവാൻ അദ്ദേഹത്തിന്റെ ഫോണ് നമ്പരും അവർ പതിപ്പിച്ചിരുന്നു. ആശംസകൾ നേർന്നുള്ള നൂറു കണക്കിന് ഫോണ് കോളുകളും സന്ദേശങ്ങളുമാണ് ഇദ്ദേഹത്തിന് ജന്മദിനത്തിൽ ലഭിച്ചത്.
അദ്ദേഹത്തിന് വ്യത്യസ്തമായ എന്ത് സമ്മാനം നൽകാമെന്ന ആലോചനയ്ക്ക് ഒടുവിലാണ് രണ്ടു മക്കളും ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. സോഷ്യൽമീഡയയിൽ വൈറലായി മാറിയ ഈ ഫ്ളെക്സ് ബോർഡിന്റെ ചിത്രങ്ങൾക്ക് പ്രതികരണവുമായി നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്.