റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോഴിക്കുഞ്ഞിനെ ജീവനോട് വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. അംബികാപൂരിലാണ് സംഭവം. യാദവ് എന്ന യുവാവാണ് മരിച്ചത്.
അച്ഛനാകാനുള്ള പ്രാര്‍ഥനയുടെ ഭാഗമായാണ് കോഴിക്കുഞ്ഞിനെ യുവാവ് ജീവനോടെ ഭക്ഷിച്ചത്. വിഴുങ്ങിയതിനു പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും ഇയാൾ മരണപ്പെടുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനിടെ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി.