മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് കുത്തേറ്റ് മരിച്ചു; കുത്തി പരിക്കേൽപിച്ച കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി ഒളിവിൽ

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) കുത്തേറ്റ് മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്തു വച്ചു കുത്തേല്‍ക്കുകകയായിരുന്നു. മലമുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ടു കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി എന്നയാൾക്കായി മലയാറ്റൂര്‍ വനത്തില്‍ തെരച്ചില്‍ നടക്കുകയാണ്. ഇയാളെ മൂന്ന് മാസം മുൻപ് കപ്യാർ ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്.

ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. രക്തം വാര്‍ന്നാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക വിവരം. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണ് ഫാ.സേവ്യർ. 1993 ഡിസംബര്‍ 27-നായിരുന്നു പൗരോഹിത്യ സ്വീകരണം. എല്‍എല്‍ബി ബിരുദധാരിയാണ്.

Related posts