കോഴിക്കോട്: കുടുംബ വഴക്കിനിടെ മരുമകന്റെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ പുല്ലാരയിലാണ് സംഭവം. പുല്ലാര തിയ്യത്ത് കോളനി അയ്യപ്പന് (60) ആണ് മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചത്.
പ്രതി റിനോഷിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട റിനോഷിനെ ഇന്നു പലുര്‍ച്ചെ മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് പോലീസ് പിടികൂടിയത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ വാക്കേറ്റത്തിനിടെ അയ്യപ്പനെ റിനോഷ് കത്തികൊണ്ട് വയറ്റിലും തലയ്ക്കും കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭാര്യയുടെ സഹോദരനുമായുള്ള വഴക്കിനിടെ അയ്യപ്പന് ഇടപെട്ടതില്‍ പ്രകോപിതനായാണ് ആക്രമണം.. ഗുരുതരമായി പരി ക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂത്ത മകള്‍ രജനിയുടെ ഭര്‍ത്താവാണ് റിനോഷ്.