തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് ഉലകനായകൻ കമല്‍ ഹാസന്. നടന് എന്നതിനുപുറമേ സംവിധായകനും നിര്‍മാതാവുമൊക്കെയാണ് കമല്‍ ഹാസന്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെത്തുടര്‍ന്നാണ് കമല്‍ ഹാസന് ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. രണ്ട് തവണ വിവാഹിതനും ഒരു തവണ ലിവിംഗ് റിലേഷനിലും ജീവിച്ച കമല്‍ ഇപ്പോള്‍ സിംഗിളായി ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു കാലത്ത് മുന്‍നിരയില്‍ നിറഞ്ഞ് നിന്നിരുന്ന നടി സരിക കമല്‍ ഹാസന്റെ ഭാര്യയായിരുന്നു. ആദ്യ ഭാര്യ വാണി ഗണപതി ഉള്ളപ്പോള്‍ തന്നെയാണ് കമല്‍ സരികയുമായി അടുപ്പത്തിലാവുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ദമ്പതിമാര്‍ക്ക് മൂത്തമകള്‍ ശ്രുതി ഹാസന് ജനിച്ചു. ശേഷം ഇളയമകള്‍ അക്ഷരയ്ക്കും ജന്മം കൊടുത്തു. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയ മുഖങ്ങളായി താരപുത്രിമാര്‍ വളരുകയും ചെയ്തു. സരികയുമായി വേർപിരിഞ്ഞ കമൽ പിന്നീടു കുറേകാലം നടി ഗൗതമിയുമായി ലിവിംഗ് റിലേഷനിലാിരുന്നു. ഈ ബന്ധവും പിന്നീ ടു പിരിഞ്ഞു.
തമിഴിലും തെലുങ്കിലുമൊക്കെ ശ്രുതി സജീവമായി അഭിനയിക്കുകയാണെങ്കിലും അക്ഷരയുടെ കരിയര്‍ ആരംഭിക്കുന്നതേയുള്ളു. അധികം വാര്‍ത്തകളിലൊന്നും നിറയാത്ത താരപുത്രി ജയ ടെലിവിഷൻ അഭിമുഖത്തിലൂടെ തന്റെ കരിയറിനെപ്പറ്റിയും പിതാവുമായിട്ടുള്ള ബന്ധത്തെ പ്പറ്റിയുമൊക്കെ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോള്‍.
വീട്ടിലെ ഇളയപുത്രി ഞാനാണെങ്കിലും അതിന്റെ പ്രത്യേക പരിഗണനയൊന്നും ഉണ്ടായിരുന്നില്ല. എനിക്കും ചേച്ചി ശ്രുതി ഹാസനെയും അച്ഛന് ഒരുപോലെയാണ് പരിഗണിച്ചിട്ടുള്ളത്. എന്ത് സാധാനം വാങ്ങിയാലും രണ്ടാള്‍ക്കും ഒരുപോലെ കിട്ടും. ശരിക്കും രണ്ട് കണ്ണുകള്‍ പോലെ ഒരേ പ്രധാന്യം രണ്ട് പേര്‍ക്കും ലഭിച്ചിരുന്നു.
അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ ഒത്തിരി അനുഭവങ്ങളുണ്ട്. വെല്ലുവിളികള്‍ തരുന്ന ആളാണ്. എന്റെ ജീവിതത്തിനും കരിയറിനും അഭിപ്രായങ്ങള്‍ പറയുന്നത് അച്ഛനും അമ്മയുമാണ്. എന്തെങ്കിലും ഞാന്‍ പറഞ്ഞാല്‍ അതിനുള്ള മറുപടിയായി പറയും എന്നാല്ലാതെ ഇങ്ങോട്ട് ഉപദേശം തരുന്നവരല്ല. സത്യസന്ധമായി വര്‍ക്ക് ചെയ്യണം, നമ്മുടെ നൂറ് ശതമാനം കൊടുക്കണം, അച്ചടക്കം ഉണ്ടാവണം, ഹാര്ഡ്വര്ക്ക് ചെയ്യണമെന്നാണ് അച്ഛന് ഞങ്ങളോട് പറയാറുള്ളത്- അക്ഷര പരഞ്ഞു.
ഒരു സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ളത് ആരുടെ കൂടെയാണെന്ന ചോദ്യത്തിന് പിതാവ് കമല്‍ ഹാസന് എന്ന ഉത്തരമാണ് അക്ഷര നല്‍കിയത്. അച്ഛന്റെ അടുത്ത് നിന്ന് ഇഷ്ടമില്ലാത്ത കാര്യമെന്താണെന്ന ചോദ്യത്തിന് അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ പറയാന്‍ സാധിക്കുകയുള്ളുവെന്ന് അക്ഷര തിരിച്ച് ചോദിച്ചു. മാതാപിതാക്കള്‍ ചെയ്യുന്നതൊന്നും തെറ്റാണെന്ന് നമുക്ക് തോന്നില്ലെന്നും അക്ഷര കൂട്ടിച്ചേർത്തു.