മ​ക​നെ ആ​സി​ഡ് ഒഴി​ച്ച് ​കൊല​പ്പെ​ടു​ത്തി;​ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം

പാ​ലാ: മ​ക​നെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​താ​വി​നു ജീ​വ​പ​ര്യ​ന്തം ത​ട​വും പ​ത്തു വ​ര്‍​ഷം ക​ഠി​ന ത​ട​വും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. അ​ന്തി​നാ​ട് മൂ​പ്പ​ന്‍​മ​ല ഭാ​ഗ​ത്തു​ള്ള കാ​ഞ്ഞി​ര​ത്തും​കു​ന്നേ​ല്‍ ഗോ​പാ​ല കൃ​ഷ്ണ​ന്‍ ചെ​ട്ടി​യാ​ര്‍​ക്കാ​ണ് ക​ഠി​ന​ത​ട​വ് വി​ധി​ച്ച് പാ​ലാ അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്റ്റ് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി കെ. ​അ​നി​ല്‍​കു​മാ​ര്‍ വി​ധി പ്ര​സ്താ​വി​ച്ച​ത്.

മ​ക​ന്‍ ഷി​നു​വി​നെ 2021 സെ​പ്റ്റം​ബ​ർ 23 രാ​ത്രി​യി​ൽ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷാ​വി​ധി. ഷി​നു​വി​ന്‍റെ ര​ണ്ടാം മ​ര​ണ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് വി​ധി പ്ര​സ്താ​വി​ച്ചി​ട്ടു​ള്ള​ത്.

പ്ര​തി​യാ​യ ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ചെ​ട്ടി​യാ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 302-ാം വ​കു​പ്പു പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 326 എ ​വ​കു​പ്പു പ്ര​കാ​രം പ​ത്തു വ​ര്‍​ഷം ക​ഠി​ന​ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും വി​ധി​ച്ചു. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി.

വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന മ​ക​ന്‍റെ ദേ​ഹ​ത്ത് പ്ര​തി മു​ന്‍​വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ര്‍​ന്ന് റ​ബ്ബ​ര്‍​ഷീ​റ്റ് ഉ​റ​യ്ക്കു​ന്ന​തി​നു​ള്ള ഫോ​ര്‍​മി​ക് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റ ഷി​നു​വി​നെ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഷി​നു​വി​ന്‍റെ ദേ​ഹ​ത്ത് 75 ശ​ത​മാ​നം പൊ​ള്ള​ല്‍ ഏ​റ്റ​തി​നാ​ല്‍ പാ​ലാ പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ​പ്ര​കാ​രം ഏ​റ്റു​മാ​നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ഷി​നു​വി​ന്‍റെ മ​ര​ണ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​ത​നു​സ​രി​ച്ച് പാ​ലാ പോ​ലീ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി. തോം​സ​ണ്‍ പ്ര​തി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ചെ​ട്ടി​യാ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ജെ​യ്‌​മോ​ന്‍ ജോ​സ് പ​രി​പ്പീ​റ്റ​ത്തോ​ട്ട് ഹാ​ജ​രാ​യി.

Related posts

Leave a Comment