ലണ്ടൻ: ഹാരോഡ്സ് മുൻ ഉടമയും ഡയാന രാജകുമാരിക്കൊപ്പം കാറപകടത്തിൽകൊല്ലപ്പെട്ട കാമുകൻ ദോദിയുടെ പിതാവുമായ മുഹമ്മദ് അൽ ഫായിദ് (94) അന്തരിച്ചു.
ഈജിപ്ത്യൻ വ്യവസായി ആയ ഫായിദ്, ഫുൾഹാം ഫുട്ബോൾ ക്ലബിന്റെ മുൻ ഉടമ കൂടിയാണ്. സിനിമ നിർമാതാവ് കൂടിയായിരുന്ന മകൻ ദോദിയുടെ മരണം കൊലപാതകമായിരുന്നെന്ന് വിശ്വസിച്ചിരുന്ന ഫായിദ് ഇതു തെളിയിക്കാൻ വലിയ നിയമപോരാട്ടമാണു നടത്തിയത്.
മുസ്ലിമായ ദോദിയിൽ ഡയാനയ്ക്കു കുട്ടി ഉണ്ടാകാതിരിക്കാൻ ഫിലിപ്പ് രാജകുമാരന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ കൊലപാതകമാണെന്നായിരുന്നു ആരോപണം.
ദോദിയും ഡയാനയും കാറിൽ സഞ്ചരിക്കുന്പോൾ പപ്പരാസികൾ പിന്തുടരുകയും കാർ അപകടത്തിൽപ്പെടുകയുമായിരുന്നു.
പാരീസിലുണ്ടായ അപകടത്തിൽ ദോദിയും ഡയാനയും മരിച്ചു. മകന്റെ 26-ാം ചരമവാർഷികത്തിനു പിന്നാലെയാണ് ഫായിദിന്റെ മരണം.