വൈറലായ ഒരു ദമ്പതികളുടെ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ പേര് ഷെയ് സ്കോട്ട്, ഭാര്യയുടെ പേര് അമാൻഡ സ്കോട്ട് . അമേരിക്കയിലെ യൂട്ടായിലെ സെൻ്റ് ജോർജ്ജ് നിവാസികളാണ് ഇവർ. അടുത്തിടെയാണ് ഈ ദമ്പതികൾ വിവാഹ വാർഷികം ആഘോഷിച്ചത്.
2006 ൽ ഷായും അമാൻഡയും വിവാഹിതരായി. 2012 ൽ ഇവർക്ക് ആദ്യത്തെ കുട്ടി ജനിച്ചു. രണ്ട് വർഷത്തിന് ശേഷം 2014 ൽ അമൻഡ ഒരു ആൺകുട്ടിക്കും ജന്മം നൽകി. 2018-ൽ ദമ്പതികൾക്ക് മൂന്നാമത്തെ കുട്ടിയും ജനിച്ചു. മൂന്നാമത്തെ കുട്ടി ജനിച്ചതിന് ശേഷം തന്റെ ജീവിതത്തിൽ നിന്ന് എന്തോ നഷ്ടപ്പെട്ടതായി ഷായ്ക്ക് തോന്നി.
അങ്ങനെ 2019-ലാണ് ഷെയ് ആ സത്യം മനസിലാക്കിയത്. തുടർന്ന് അമൻഡ ട്രാൻസ്ജെൻഡറായി മാറുകയായിരുന്നു. ട്രാൻസ്ജെൻഡർ ആകുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് തനിക്ക് തോന്നിയതെന്നും അമൻഡ കൂട്ടിച്ചേർത്തു. ഇരുവരും ഇപ്പോഴും ഒരുമിച്ചാണ്. ഈ വർഷം മെയ് 31 ന് ദമ്പതികൾ തങ്ങളുടെ 18-ാം വാർഷികം ആഘോഷിച്ചു.
ഇൻസ്റ്റാഗ്രാമിൽ അവരുടെ കഥയെക്കുറിച്ച് പോസ്റ്റ് ചെയ്ത ഷെയ്, “ജീവിതം ഒരു പെട്ടി ചോക്ലേറ്റ് പോലെയാണ്” എന്ന് അടിക്കുറിപ്പ് നൽകി. വീഡിയോ പോസ്റ്റ് ചെയ്തയുടനെ ഇൻസ്റ്റഗ്രാമിൽ വൈറലായി. വീഡിയോയ്ക്ക് 28.2 ദശലക്ഷത്തിലധികം വ്യൂസ് (ഏകദേശം 2.8 കോടി) ലഭിച്ചു.