കാമുകിയുടെ അവഗണനയില്‍ മനംനൊന്ത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ നാല്‍പ്പതുകാരന്‍ ജീവനൊടുക്കി. തിരുവൊട്ടിയൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. എസാനിമൂര്‍ത്തി കോവില്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സെല്‍വമാണ് മരിച്ചത്.
ആശാരിപ്പണി ചെയ്യുന്നയാളാണ് സെല്‍വം. ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പമാണ് സെല്‍വം താമസിച്ചിരുന്നത്. ഇയാള്‍ക്ക് പരിസരത്തുള്ള ഒരു സ്ത്രീയുമായി പ്രേമബന്ധമുണ്ടായിരുന്നു.
ഇതറിഞ്ഞ സെല്‍വത്തിന്റെ ഭാര്യ കഴിഞ്ഞയിടെ ആ സ്ത്രീയെ നേരില്‍ക്കണ്ട് വഴക്കുണ്ടാക്കിയിരുന്നു. അതിനുശേഷം സ്ത്രീ സെല്‍വവുമായി അകന്നതായി പറയപ്പെടുന്നു. കാമുകി തുടര്‍ച്ചയായി അവഗണിച്ചതോടെ വിഷമത്തിലായ ഇയാള്‍ കഴിഞ്ഞദിവസം റോഡിലിറങ്ങി ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു.
തന്നെ രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് ചുറ്റുംകൂടിയിരുന്നവരോട് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍, നാട്ടുകാര്‍ ഇടപെട്ട് തീക്കെടുത്തി സെല്‍വത്തെ ആംബുലന്‍സില്‍ കില്‍പ്പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ സാത്തങ്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.