അച്ഛനെ ആ പെണ്‍കുട്ടിക്ക് വലിയ പേടിയായിരുന്നു. പലരും കാരണം ചോദിച്ചെങ്കിലും അവള് ഒന്നും പറഞ്ഞില്ല. അങ്ങനെയാണ് അവളെ ഡോക്ടറെ കാണിക്കുന്നത്. ഡോക്ടര്‍ ധൈര്യം പകര്‍ന്നപ്പോള്‍ അവള് എല്ലാം തുറന്നുപറഞ്ഞു. സ്വന്തം അച്ഛന്റെ ചെയ്തികളെക്കുറിച്ച് അവള് പറഞ്ഞത് ഒരു നടുക്കത്തോടെയായിരുന്നു ഡോക്ടര്‍ കേട്ടിരുന്നത്.
അവള് പറഞ്ഞത് ഇങ്ങനെ…ജോലി കഴിഞ്ഞ് കൃഷിയിടത്തില്‍ നിന്നും അച്ഛന് എത്തിയാല്‍ ഭയമാണ്. ഇരുട്ടത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പമ്മിപ്പമ്മി അരികിലേക്ക് എത്തും. എന്നിട്ട് ബലാത്സംഗം ചെയ്യാന്‍ തുടങ്ങും. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കഠിനമായി മര്‍ദ്ദിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതാണ് അനുഭവം.ബിഹാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. കടുത്തതലവേദനക്ക് ചികിത്സ തേടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിയപ്പോഴായിരുന്നു പതിനേഴുകാരി എല്ലാം തുറന്നു പറഞ്ഞത്.
തലവേദനയ്ക്ക് ചികിത്സ തേടി പെണ്‍കുട്ടിയുടെ കുടുംബം ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിശോധന നടത്തിയ ഡോക്ടര്‍ രോഗം ശാരീരികമല്ല മാനസികമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് സ്വന്തം പിതാവ് തന്നെ വില്ലനായി മാറുന്നവിവരം പെണ്‍കുട്ടി പങ്കുവെച്ചത്. പിതാവില്‍ നിന്ന് പീഡങ്ങള്‍ ഉണ്ടാവന് തുടങ്ങിയതിന് ശേഷമാണ് തനിക്ക് മൈഗ്രേന് ആരംഭിച്ചതെന്ന് പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു.ഉറങ്ങാന്‍ കിടന്നു കഴിഞ്ഞാല്‍ പിതാവ് വന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ പലപ്പോഴും കടുത്ത മര്‍ദ്ദനമാണ് ഫലം. കഴിഞ്ഞ കുറേ വര്‍ഷമായി ഇത് തുടര്‍ന്ന് വരികയാണ്.
ബലാത്സംഗത്തിനിടയില്‍ തന്റെ നഗ്നതയും സ്വകാര്യചിത്രങ്ങളും പിതാവ് ഫോണില്‍ പകര്‍ത്തും. ഇപ്പോഴും അയാള്‍ അവ മൊബൈലില്‍ സൂക്ഷിച്ചിരിക്കുകയാണ്. തലവേദന വരാനിടയാക്കിയ മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ഡോക്ടര്‍ ചോദിച്ചപ്പോഴാണ് ഒരു പിതാവില്‍ നിന്നും ഉണ്ടാകരുതാത്ത ഏറ്റവും വലിയ നീച പ്രവര്‍ത്തിയെക്കുറിച്ച് പെണ്‍കുട്ടി തുറന്നു പറഞ്ഞത്.ചികിത്സ നിര്‍ദേശിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഡോക്ടര്‍ വിവരം പോലീസില്‍ അറിയിച്ചു.
പോലീസിന് മുന്നിലും പെണ്‍കുട്ടി എല്ലാം തുറന്നു പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബലാത്സംഗത്തിനും പോക്സോ ആക്ട് പ്രകാരവും ആണ് പിതാവിനെതിരേ കേസ് എടുത്തിരിക്കുന്നത്. അമ്മയും സഹോദരിയും പെണ്‍കുട്ടിയ്ക്കൊപ്പം വീട്ടിലുണ്ട്. പിതാവ് മകളെ പിതാവ് പീഡിപ്പിക്കുന്ന വിവരം ഇരുവരും അറിഞ്ഞിരുന്നില്ല.