അവധിക്കു വീട്ടിലെത്തിയ പെണ്‍കുട്ടികളെ പിതാവ് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പിതാവിനെതിരെ ആലുവ വെസ്റ്റ് പോലീസ് കേസെടുത്തു. എറണാകുളം ജില്ലയിലെ ഒരു പ്രമുഖ ശിശുസംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന നാലും എട്ടും വയസുള്ള പെണ്കുട്ടികെള പീഡിപ്പിച്ചതായാണ് പരാതി. 2014 മാര്‍ച്ചിലാണു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയയതെന്നു പരാതിയില്‍ പറയുന്നു. ഏതാനും ദിവസംമുമ്പ് ഇവരെ വീട്ടിലേക്കു കൂട്ടികൊണ്ടു പോകുന്നതിനായി അധികൃതരുടെ അനുമതിയോടെ ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിയ പിതാവിനൊപ്പം പോകുവാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിച്ചു. ഇതില്‍ സംശയം തോന്നിയ അധികൃതര്‍ നടത്തിയ അന്വേഷണത്തിലും കൗണ്സിലിംഗിലുമാണു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി.
കുറച്ചുനാളായി ഈ അനാഥായലയത്തില്‍ അന്തേവാസികളാണ് ഇടുക്കിക്കാരായ പെണ്‍കുട്ടികള്‍. ഇവരുടെ അച്ഛന് രണ്ടുതവണ വിവാഹം ചെയ്തു. ഇരു ഭാര്യമാരും ഇപ്പോള്‍ ഒപ്പമില്ല. സ്കൂള്‍ അവധികളില്‍ ശിശുക്ഷേമ സമിതിയുടെ അനുമതി വാങ്ങി ജനസേവയില്‍ നിന്ന് പെണ്‍കുട്ടികളെ അച്ഛന് വീട്ടില്‍ കൊണ്ടുപോയിരുന്നു. അവധിക്കാലം എത്തിയതോടെ ഇവരെ വീണ്ടും വീട്ടിലേക്ക് കൊണ്ടുപോകാന്‍ അച്ഛന് ശ്രമം തുടങ്ങി. പോകാന്‍ വയ്യെന്ന് നിലപാടെടുത്താണ് ഇതുവരെ തുറന്നുപറയാതിരുന്ന അച്ഛന്റെ സ്വഭാവദൂഷ്യം ഇവര്‍ വെളിപ്പെടുത്തിയത്. അനാഥാലയ അധികൃതരും ഇങ്ങനെയാണ് വിവരമറിഞ്ഞത്. പിന്നാലെ പോലീസില്‍ അറിയിച്ചു. പേടികൊണ്ടാണ് ഇതുവരെ പുറത്ത് അറിയിക്കാതിരുന്നതെന്ന് കുട്ടികള്‍ മൊഴി നല്കി.