അനുയോജ്യമായ പങ്കാളികളെ മക്കൾക്ക് ലഭിക്കാനായി മാതാപിതാക്കൾ ഇന്നും ആശ്രയിക്കുന്നത് മാട്രിമോണി സൈറ്റുകളെയാണ്. എന്നാൽ മകൾക്ക് വരനെ കണ്ടെത്താൻ മൂന്ന് ലക്ഷം രൂപ ചിലവഴിച്ച പിതാവാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
200 കോടിയിലധികം ആസ്തിയുള്ള വരനെയാണ് മകൾക്കായി പിതാവ് അന്വേഷിക്കുന്നത്. വിവാഹം ആലോചിക്കുന്ന യുവതിയുടെ സുഹൃത്താണ് എക്സിൽ ഇക്കാര്യം പങ്കുവച്ചത്.
ഇക്കാര്യം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായെത്തിയത്. അതേസമയം വിവാഹാലോചന അന്വേഷിച്ച പ്ലാറ്റ്ഫോം ഏതാണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
വിവാഹം ആലോചിക്കുന്ന പെൺകുട്ടികളുടേയും സമ്പത്ത് കൂടി നോക്കണം എന്നും ഒരു കൂട്ടം ആളുകൾ പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്.