വിധവയായ മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്നയാളെ പിതാവ് കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനയിലാണ് സംഭവം. 67കാരനായ പിതാവാണ് തന്റെ മകളെ ശല്യപ്പെടുത്തിയയാളെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവ് മരിച്ച യുവതിയെ ഒരാള്‍ സ്ഥിരമായി ശല്യപ്പെടുത്തി വരികയായിരുന്നു.വിവരം അറിഞ്ഞ പിതാവ് ഇയാളെ പലവട്ടം താക്കീത് ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. യുവാവ് വീണ്ടും ശല്യം തുടര്‍ന്നതോടെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 67കാരനായ പിതാവ് മകളെ ശല്യപ്പെടുത്തി വന്നയാളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.