ഒരേ ക്ലാസിൽ ഒരേ ബെഞ്ചിലിരുന്നു പഠിച്ച മൂന്നു പേർ വൈദികരായെത്തി, ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അപൂർവ നിമിഷത്തിനു സാക്ഷിയായി.
രണ്ടു പേർ പാലാ രൂപതയ്ക്കും ഒരാൾ കപ്പൂച്ചിൻ സഭയ്ക്കും വേണ്ടിയാണ് കഴിഞ്ഞ മാസം പട്ടം സ്വീകരിച്ച് വൈദികരായത്. ഓർമകൾ പങ്കുവയ്ക്കാനും ഗുരുക്കന്മാരെ കാണുവാനും അധ്യാപർക്കും വിദ്യാർഥികൾക്കുംവേണ്ടി ദിവ്യബലി അർപ്പിക്കാനുമാണ് നവവൈദികർ എത്തിയത്.
2011-12 ബാച്ചിൽ പഠിച്ച ഫാ. അഭിലാഷ് വയലിൽ, ഫാ. ജെൻസൽ വില്ലന്താനത്ത്, ഫാ. ജെറിൻ പുരയിടത്തിൽ എന്നിവരാണ് വിദ്യാലയത്തിലെത്തി ഓർമകൾ പങ്കുവച്ചത്. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നു നവവൈദികരെ സ്വീകരിച്ചു.