വെള്ളമുണ്ട: ഇരുപത്തി ഒന്ന് മക്കളെ കൊണ്ട് അനുഗ്രഹീതനായ കുഞ്ഞബ്ദുള്ളഹാജി സന്താനാഗ്രുഹത്താൽ സംതൃപ്തനാണ്. 82 വയസുള്ള കുഞ്ഞബ്ദുള്ളഹാജി മക്കളും പേരമക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം പൂർണാരോഗ്യത്തിൽ വിലസുന്നു.
ഇരുപത്തിമൂന്ന് മക്കളാണ് കുഞ്ഞബ്ദുള്ള ഹാജിക്ക് ഉണ്ടായിരുന്നത്. രണ്ട് പേർ മരിച്ചു. വെള്ളമുണ്ട സിറ്റി എട്ടേ നാലിലെ എല്ലാവരും പ്രിയത്തോടെ വിളിക്കുന്ന തോലൻ കുഞ്ഞവുള്ള ഹാജി എന്ന തോലൻ കുഞ്ഞബ്ദുള്ള ഹാജിക്ക് മൂന്ന് ഭാര്യമാരിലായാണ് 21 മക്കൾ. ഭാര്യമാരായ ആയിഷ (75), ആമിന (70), ഫാത്തിമ (65)എന്നിവരോടും മക്കളും മരുമക്കളോടൊപ്പവുമുള്ള കുഞ്ഞവുള്ള ഹാജിയുടെ ജീവിതം ഏറെ സന്തോഷത്തിലാണ്.
ആയിഷയ്ക്ക് 11 ഉം ആമിനക്ക് മൂന്നും ഫാത്തിമക്ക് ഏഴും മക്കളാണുള്ളത്. കുഞ്ഞബ്ദുള്ള ഹാജി താമസിക്കുന്ന സ്ഥലം തോലൻ കോളനി എന്നാണറിയപ്പെടുന്നത്. കുഞ്ഞബ്ദുള്ള ഹാജി ആയിഷ ദന്പതിമാർക്ക് മക്കളും പേരമക്കളും മരുമക്കളുമടക്കം 85 പേരാണുള്ളത്.
കുഞ്ഞബ്ദുള്ള ഹാജി ആമിന ദന്പതിമാർക്ക് മക്കളും പേരമക്കളും മരുമക്കളുമടക്കം 25 അംഗങ്ങളുണ്ട്. കുഞ്ഞബ്ദുള്ള ഹാജി ഫാത്തിമ ദന്പതികൾക്ക് മക്കളും മരുമക്കളുമടക്കം കുടുംബത്തിൽ 21 പേരാണുള്ളത്.ക്യഷിയും മറ്റ് ബിസിനസുകളുമായി കുടുംബ ജീവിതം കഴിയുന്ന കുഞ്ഞബ്ദുള്ള ഹാജി ഇപ്പോഴും കൃഷിയിടങ്ങളിൽ അത്യാവശ്യം ജോലി ചെയ്യാറുണ്ട്.