ഇത് രോഗത്തോടും വികല മനസുള്ള ആളുകളോടും പൊരുതി നേടിയ വിജയം ! അസ്‌ല ഇനി ഡോ.ഫാത്തിമ അസ്‌ല

ചിലര്‍ അങ്ങനെയാണ് തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ വര്‍ധിത വീര്യത്തോടു പൊരുതി വിജയം കൈവരിക്കും. ഫാത്തിമ അസ് ലയും അത്തരമൊരാളാണ്.

എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അസ്ലയ്ക്ക്. കോഴിക്കോട് പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍- അമീന ദമ്പതികളുടെ മകളാണ് അസ്ല.

പഠനത്തിനും മറ്റ് ക്രിയാത്മക- സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഇവര്‍ പൂര്‍ണപിന്തുണയാണ്. എന്നാല്‍ രോഗത്തിന്റെ തീക്ഷണമായ പരീക്ഷണങ്ങളിലൊന്നും അവള്‍ തളര്‍ന്നുവീണില്ല. രോഗത്തോട് പോരാടിക്കൊണ്ട് തന്നെ വളര്‍ന്നു.

ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്‌നം അസ്‌ല നേടിയെടുത്തിരിക്കുന്നു. ഇനി അസ്‌ല വെറും അസ്‌ലയല്ല ഡോ.ഫാത്തിമ അസ്‌ലയാണ്

മുമ്പ് അസ്ലയെ പോലൊരാള്‍ക്ക് അതിന് കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വരെ വിധിയെഴുതിയിരുന്നു. എന്നാല്‍ ആ മുന്‍വിധികളെയെല്ലാം ഒഴുക്കിക്കളഞ്ഞുകൊണ്ട് അസ്ല ഡോ. ഫാത്തിമ അസ്‌ലയെന്ന വിലാസം പൊരുതി നേടിയിരിക്കുന്നു.

കോട്ടയം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അസ്ല മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അസ്ല ഇക്കാര്യമറിയിച്ചത്. നിരവധി പേര്‍ അസ്ലയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് അഭിനന്ദിക്കുന്നുണ്ട്.

https://www.facebook.com/photo?fbid=1797976187029318&set=a.1121910161302594

Related posts

Leave a Comment