
യൂട്യൂബില് ഇപ്പോഴത്തെ ട്രെന്ഡിംഗ് ആണ് അര്ജുന്. പലരുടെയും ടിക് ടോക് വീഡിയോകള് എടുത്ത് പരിഹസിക്കുന്ന അര്ജുന് നിരവധി ആരാധകരാണുള്ളത്.
എന്നാല് അര്ജുനെതിരെ വിമര്ശനവും ഉയരുന്നുണ്ട്. അര്ജുന് അവസാനമായി പങ്കുവെച്ച വീഡിയോയിലെ ചില പരാമര്ശങ്ങളെ വിമര്ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജീവിതത്തോട് തന്നെ പൊരുതുന്ന ഭിന്നശേഷിക്കാരിയായ ഫാത്തിമ അസ്ല,
‘ട്രോളുന്നതിനും ഒരു പരിധിയുണ്ട് മാഷേ..’ എന്ന് പറഞ്ഞുകൊണ്ടാണ് ഫാത്തിമ അര്ജുന്റെ വീഡിയോയോടുള്ള വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.
സ്വവര്ഗാനുരാഗത്തെ പരിഹസിക്കുന്ന തരത്തില് വിഡിയോയില് ചില പരാമര്ശങ്ങള് അര്ജുന് നടത്തിയാണ് വിമര്ശനങ്ങള്ക്ക് ഇടയാക്കുന്നത്. ഫാത്തിമ വിമര്ശിക്കുന്നതും ഇതിനെതന്നെയാണ്.
ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
Tiktok ചെയ്യുന്നത് കൊണ്ടോ vlog ചെയ്യുന്നത് കൊണ്ടോ അല്ല അര്ജുനെ എതിര്ക്കുന്നത്.. ഞാന് ഞാനായത് കൊണ്ടാണ്… എതിര്ക്കുന്നത് അയാള് എന്ന വ്യക്തിയെ അല്ല…
അയാള് പറയാതെ പറഞ്ഞ് വെക്കുന്ന ആശയങ്ങളെ ആണ്…Dream beyond infinity എനിക്ക് ശെരി എന്ന് തോന്നുന്ന വിഷയങ്ങളെ കുറിച്ച് സംസാരിക്കാനുള്ള platform ആണ്..
ഇന്ന് സംസാരിച്ചിരിക്കുന്നതും അങ്ങനെയുള്ള കാര്യമാണ്..അനുകൂലിക്കാന് പറ്റുന്നവര്ക്ക് അനുകൂലിക്കാം.. അല്ലാത്തവര്ക്ക് എതിര്ക്കാം.