തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിൽ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുമുണ്ടെന്ന് അമ്മ ബിന്ദു. എൻഐഎ അയച്ച ഫോട്ടോയിൽ മകളുടെ ഭർത്താവ് ഇസയെ തിരിച്ചറിഞ്ഞു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം കിട്ടിയിട്ടില്ലെന്ന് നിമിഷയുടെ അമ്മ പറഞ്ഞു. 2017ൽ ഭർത്താവ് പാലക്കാട് സ്വദേശി ഇസയ്ക്കൊപ്പമാണ് നിമിഷ നാടുവിട്ടത്.
ഭീകരസംഘത്തിൽ ചേർന്ന് രാജ്യംവിട്ട മലയാളി സ്ത്രീകൾ അടക്കം 900 പേർ അഫ്ഗാൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയതായുള്ള വിവരം ചൊവ്വാഴ്ച പുറത്തുവന്നത്. ഐഎസ് അനുഭാവികളായി കേരളത്തില്‍നിന്നും അഫ്ഗാനിലെത്തിയവരാണ് സംഘത്തിലെ മലയാളികൾ. കീഴടങ്ങിയവരിൽ ഏറെയും പാക്കിസ്ഥാനികളാണെന്നാണ് റിപ്പോർട്ട്. കീഴടങ്ങിയവരെ സുരക്ഷാസേന കാബൂളിലേക്ക് മാറ്റിയിട്ടുണ്ട്.
ഭീകരരുടെ വിവരങ്ങള്‍ അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കീഴടങ്ങിയ സംഘത്തിലെ മലയാളികളെ തിരിച്ചറിയാൻ ദേശീയ അന്വേഷണ ഏജൻസി ശ്രമം ആരംഭിച്ചിരുന്നു.