മോദിയും അമിത്ഷായും ഉറപ്പ് നല്‍കി! ഐ​ഐ​ടി വി​ദ്യാ​ർ​ഥി​നി ഫാത്തിമയുടെ മരണം സിബിഐ അന്വേഷിക്കും; ഫാത്തിമയുടെ മരണവിവരം ഏറെ വേദനിപ്പിച്ചെന്ന് മോദി

ന്യൂ​ഡ​ൽ​ഹി: ഐ​ഐ​ടി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യും. പാ​ർ​ലെ​ന്‍റി​ൽ ഇ​ന്ന​ലെ ഫാ​ത്തി​മ​യു​ടെ പി​താ​വ് ല​ത്തീ​ഫും സ​ഹോ​ദ​രി​യും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള എം​പി​മാ​രോ​ടൊ​പ്പം മോ​ദി​യെ​യും അ​മി​ത്ഷായെ​യും ക​ണ്ട് മ​ക​ളു​ടെ മ​ര​ണ​ത്തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​വേ​ദ​നം ന​ൽ​കി. ആ​ദ്യം അ​മി​ത് ഷാ​യെ ക​ണ്ട​പ്പോ​ൾ ത​ന്നെ കേ​സ് സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പു ല​ഭി​ച്ചു. വി​ഷ​യം താ​നും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും നേ​ര​ത്തേത​ന്നെ സം​സാ​രി​ച്ചി​രു​ന്നു എ​ന്ന് അ​മി​ത് ഷാ ഫാ​ത്തി​മ​യു​ടെ പി​താ​വി​നോ​ടും എം​പി​മാ​രോ​ടും പ​റ​ഞ്ഞു.

ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല ഒ​രു വ​നി​താ ഐ​ജി​യെ ഏ​ൽ​പ്പി​ക്കാ​മെ​ന്നാ​ണ് ഉ​റപ്പുല​ഭി​ച്ച​ത്. അ​തോ​ടൊ​പ്പം ത​ന്നെ ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​ഐ​ടി ഉ​ൾ​പ്പെ ടെ​യു​ള്ള രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ള്ള ദു​രൂ​ഹ മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യും ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഫാ​ത്തി​മ​യു​ടെ മ​ര​ണവി​വ​രം ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചു എ​ന്നു പ​റ​ഞ്ഞ മോ​ദി ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ല​ത്തി​നി​ടെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും പ​റ​ഞ്ഞു. ഫാ​ത്തി​മ​യു​ടെ മരണത്തി​ൽ സി​ബി​ഐ അ​ന്വേ​ഷി​ക്കു​മെ​ന്നു പ്ര​ധാ​നമ​ന്ത്രി​യും ഉ​റ​പ്പു ന​ൽ​കി.

ഫാ​ത്തി​മ​യു​ടെ പി​താ​വ് സ്വ​ന്തം കൈ​പ്പ​ട​യി​ൽ എ​ഴു​തി​യ നി​വേ​ദ​ന​ത്തി​ന് പു​റ​മേ രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്കം 37 എം​പി​മാ​ർ ഒ​പ്പി​ട്ട നി​വേ​ദ​ന​വും പ്ര​ധാ​ന​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും ന​ൽ​കി. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നു പു​റ​മേ എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ. ​സു​ധാ​ക​ര​ൻ, എ.​എം ആ​രി​ഫ്, ടി.​എ​ൻ. പ്ര​താ​പ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, അ​ടൂ​ർ പ്ര​കാ​ശ്, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ര​മ്യ ​ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രും ഫാ​ത്തി​മ​യു​ടെ പി​താ​വി​നും സ​ഹോ​ദ​രി​ക്കു​മൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും അ​മി​ത്ഷാ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​ല​വി​ൽ ത​മി​ഴ്നാ​ട് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ഫാ​ത്തി​മ​യു​ടെ പി​താ​വ് തൃ​പ്ത​നാ​ണ്.

എ​ന്നാ​ൽ ഇ​തോ​ടൊ​പ്പം സി​ബി​ഐ അ​ന്വേ​ഷ​ണ​വും ന​ട​ക്കും. ഫാ​ത്തി​മ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ൽ തൃ​പ്തി​യു​ണ്ടെ​ന്ന് ഫാ​ത്തി​മ​യു​ടെ പി​താ​വ് ല​ത്തീ​ഫ് പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ത​ന്‍റെ മ​ക​ളാ​യി​രി​ക്ക​ട്ടെ ഒ​ടു​വി​ല​ത്തെ ഇ​ര. ഒ​ന്നാം റാ​ങ്ക് വാ​ങ്ങി ഐ​ഐ​ടി​യി​ൽ എ​ത്തി​യ ത​ന്‍റെ മ​ക​ൾ​ക്കാ​ണ് ഈ ​ഗ​തി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​നി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​ത്.

ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ത​ങ്ങ​ൾ​ക്കുനീ​തി ല​ഭി​ക്കാ​ൻ രാഷ്‌ട്രീയഭേ​ദ​മ​ന്യേ എ​ല്ലാ​വ​രി​ൽ നി​ന്നും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ല​ത്തീ​ഫ് പ​റ​ഞ്ഞു.

Related posts