ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി. മൂന്ന് ദിവസം മുൻപാണ് കേസ് സിബിഐ ഏറ്റെടുത്തത്. തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സിബിഐക്ക് കൈമാറി.
ഐഐടി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബർ ഒമ്പതിനാണ് ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഫാത്തിമയുടേത് അസ്വാഭാവിക മരണമാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്.