കടുത്ത വേദന അനുഭവിച്ച് വീൽ ചെയറിലിരുന്ന് തീർക്കേണ്ട ജീവിതത്തെ ആത്മവിശ്വാസവും കഠിനപ്രയത്നവും കൊണ്ട് നേരിട്ട് അവസാനം വിജയമാക്കി മാറ്റിയ ഫാത്തിമ അസ്ലയുടെ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ് നവമാധ്യമങ്ങളിൽ കൈയടി നേടുന്നത്. എല്ലുകൾ പൊടിയുന്ന അപൂർവ രോഗവും നട്ടെല്ലിലെ വളവുമാണ് ഫാത്തിമയെ എന്നന്നേക്കുമായി വീൽചെയറിലിരുത്തിയത്. ഫാത്തിമയ്ക്ക് എഴുന്നേറ്റ് നടക്കുവാനോ നിൽക്കുവാനോ സാധിക്കുമായിരുന്നില്ല.
ഒരു ചെറിയ വീഴ്ചയിൽ പോലും എല്ല് പൊടിയുന്ന ഫാത്തിമയുടെ ഇടതുകാലിൽ മാത്രമായി അറുപത് തവണയിലധികം പൊട്ടലുണ്ടായിട്ടുണ്ട്. എന്നാൽ കടുത്ത വേദനയ്ക്കും ദീർഘനാളത്തെ ചികിത്സയ്ക്കും ഫാത്തിമയുടെ മനോവീര്യത്തെ തളർത്തുവാൻ സാധിച്ചില്ല. പഠനത്തിൽ മിടുക്കിയായ ഫാത്തിമ കോട്ടയം ഹോമിയോ മെഡിക്കൽ കോളജിൽ വിദ്യാർഥിനിയാണ്.
അടുത്തിടെ കോയമ്പത്തൂരിൽ വച്ചു നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം ഫാത്തിമയ്ക്ക് എഴുന്നേറ്റ് നിൽക്കുവാനും നടക്കുവാനും സാധിക്കും. ചികിത്സയ്ക്കും മറ്റുമായി ധാരാളം പണം ചിലവഴിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മക്കളെ അവരുടെ താത്പര്യം പോലെ പഠിപ്പിച്ച് ഉയരങ്ങളിലെത്തിക്കുക എന്നതാണ് ഫാത്തിമയുടെ മാതാപിതാക്കളുടെ ഉറച്ച തീരുമാനം.
ഫാത്തിമയുടെ സഹോദരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ബി.ഫാം വിദ്യാർഥിയാണ്. ഏതു വേദനയിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന പ്രത്യാശ കൈവിടാത്ത പെണ്‍കുട്ടിയെന്ന് ഫാത്തിമയെ വിശേഷിപ്പിച്ച് സോഷ്യൽമീഡിയയിൽ ഫാത്തിമയെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചത് എഴുത്തുകാരനായ നജീബ് മൂടാടിയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം